തിരുവനന്തപുരം: പാലാരിവട്ടം അപകടത്തിെൻറ വെളിച്ചത്തിൽ േജാലികൾ നടക്കുേമ്പാൾ ആവശ്യമായ സുരക്ഷ ഒരുക്കുന്ന രീതിയിൽ ഫലപ്രദ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ നിർദേശങ്ങൾ നൽകും. സുരക്ഷ ക്രമീകരണം ഉണ്ടാക്കും.
നമ്മുടെ നാട്ടിൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ പ്രോേട്ടാകോൾ ഇല്ല. ഏത് കുഴിയെടുത്താലും അങ്ങനെ കിടക്കും. സർവകലാശാലയിൽ ലിഫ്റ്റ് വീണ് പരിക്കേറ്റ സംഭവമുണ്ടായി. ഇത്തരം സ്ഥലത്ത് ആവശ്യമായ മുന്നറിയിപ്പ് സംവിധാനം വേണം. വലിയ കെട്ടിടങ്ങൾക്ക് മുകളിൽ ജോലിചെയ്യുന്നവർക്ക് സുരക്ഷ സംവിധാനം വേണം. പക്ഷേ നമ്മുടെ നാട്ടിൽ അത് ഉറപ്പാക്കുന്നില്ല.
ഉദ്യോഗസ്ഥരും വകുപ്പുകളും പരസ്പരം പഴിചാരുകയാണെന്ന് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ ഏത് വകുപ്പ് എന്നതല്ല പ്രശ്നമെന്നും എവിടെയും ഇത് കാണാനാകുമെന്നുമായിരുന്നു പ്രതികരണം.
ജലവിഭവ മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയിൽ വീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി. എറണാകുളം കലക്ടറില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങാനും അതിനനുസരിച്ച് നടപടി സ്വീകരിക്കാനും ജലവിഭവ സെക്രട്ടറി ഡോ. ബി. അശോകിനോട് മന്ത്രി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.