പാലാരിവട്ടം മേൽപ്പാലം: ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കെന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ പാലാരിവട്ടം മേൽപ്പാല നിർമാണത്തിന് ഭരണാനുമതി നൽകുക മാത്രമാണ് ചെയ്തത െന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്. മറ്റ് മുഴുവൻ ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണ്. മേൽപ്പാല നിർമാണ ക്രമക്കേടിൽ എല്ലാവർക്കും ധാർമിക ഉത്തരവാദിത്തമുണ്ടെന്നും മുൻ പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

പാലത്തിനും റോഡിനും സിമന്‍റും കമ്പിയും എത്രയെന്ന് പരിശോധിക്കൽ ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിക്ക് ആ പണിയില്ല. ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അക്കാര്യം നോക്കിയില്ലെങ്കിൽ അവർ കുറ്റക്കാരാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. ഇതൊന്നും പാലാരിവട്ടത്തിന്‍റെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

വിജിലൻസ് അന്വേഷണവുമായി സഹകരിക്കും. അന്വേഷണം വന്നാൽ അതിനോട് സഹകരിക്കൽ പൗരന്‍റെ കടമയാണ്. ഇ. ശ്രീധരൻ പലതും പറയുമെന്നും അതൊന്നും നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മേൽപ്പാലം സംബന്ധിച്ച് കെ.ബി ഗണേഷ് കുമാർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

Tags:    
News Summary - Palarivattom Overbridge VK Ibrahim Kunju -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.