Posted On
date_range Updated On
date_range പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കും -ജി. സുധാകരൻ
തിരുവല്ല: പുതുക്കിപണിയുന്ന പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രേത്യക അനുമതി വാങ്ങി തുറന്നുകൊടുക്കും.
മാർച്ച് പത്തിനകം പാലം നിർമാണം പൂർത്തിയാകുമെന്ന് എൻജിനീയറിങ് വിഭാഗം രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവല്ല ബൈപ്പാസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.സി റോഡിന് സമാന്തരമായി 57 കോടി രൂപ ചെലവിട്ടാണ് തിരുവല്ല ബൈപ്പാസ് നിർമിച്ചത്. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷനായി. കനത്ത ഗതാഗതക്കുരുക്ക് നേരിട്ടിരുന്ന മേഖലയാണിവിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.