പാലാരിവട്ടം പാലം ഒക്​ടോബർ 10 വരെ പൊളിക്കരുതെന്ന്​ ഹൈകോടതി

കൊച്ചി: പാലാരിവട്ടം മേൽപാലം ഒക്​ടോബർ 10 വരെ പൊളിക്കുന്നത്​​ ഹൈകോടതി വിലക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട ്​ അന്തിമ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തടസ്സമില്ലെന്നും ആക്ടിങ്​ ചീഫ് ജസ്​റ്റിസ് സി.ക െ. അബ്​ദുൽ റഹീം, ജസ്​റ്റിസ്​ ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. മേൽപാലം പൊളിക്കു ന്നതിനെതിരെ പെരുമ്പാവൂർ സ്വദേശി പി. വർഗീസ് ചെറിയാൻ, വെങ്ങോല സ്വദേശി ജാഫർ ഖാൻ എന്നിവർ നൽകിയ പൊതുതാൽപര്യഹരജികൾ പരിഗണിച്ചാണ്​ ഇടക്കാല ഉത്തരവ്​. ഹരജികൾ വീണ്ടും ഒക്​ടോബർ 10ന്​ പരിഗണിക്കും.

ലോഡ് ടെസ്​റ്റ്​ ഉൾപ്പെടെ ബലപ രിശോധന നടത്തി മേൽപാലം പൊതുഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടാണ്​ ഹരജിക്കാർ കോടതിയെ സമീപിച്ച ത്​. എന്നാൽ, ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത്​ സർക്കാറാണെന്നും തീരുമാനം നിയമപരമാണോയെന്ന് ​ വിലയിരുത്താൻ മാത്ര​െമ കോടതിക്ക്​ കഴിയൂവെന്നും​ ​ഡിവിഷൻ ബെഞ്ച്​ ചൂണ്ടിക്കാട്ടി. 2014ൽ തുടങ്ങിയ മേൽപാല നിർമാണം 2016ൽ പൂർത്തിയാവുകയും മൂന്നുവർഷത്തെ പെർഫോമൻസ് ഗാരൻറി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്​ സർക്കാർ ചെലവിൽ പുതുക്കിപ്പണിയേണ്ടതില്ലെന്നാണ്​ ഹരജിക്കാരുടെ വാദം. പൊളിച്ചുമാറ്റണമെന്ന നിർദേശത്തോടെ സമർപ്പി​െച്ചന്ന്​ പറയുന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട്​ ഇതുവരെ സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അത്​ കോടതി വിളിച്ചുവരുത്തണം.

എന്നാൽ, മേൽപാലം ഇപ്പോൾ കടുത്ത അപകടാവസ്ഥയിലാണെന്നും വിദഗ്​ധോപദേശത്തി​​​​െൻറ അടിസ്ഥാനത്തിലാണ് പൊളിക്കാനും പുതുക്കിപ്പണിയാനും തീരുമാനിച്ചതെന്നും സർക്കാറിനുവേണ്ടി ഹാജരായ സ്​റ്റേറ്റ് അറ്റോണി വ്യക്തമാക്കി.
നിർമാണത്തിലെ അഴിമതി നിമിത്തം വൻ നഷ്​ടമാണുണ്ടായത്​. അപകടാവസ്ഥയിലുള്ള മേൽപാലം ലോഡ് ടെസ്​റ്റ്​ നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതി​​​​െൻറ ഉത്തരവാദിത്തം ഹരജിക്കാർ വഹിക്കുമോയെന്നും സ്​റ്റേറ്റ്​ അറ്റോണി ചോദിച്ചു. അതേസമയം, പൊളി​ക്കണമെന്നും പൊളിക്കേണ്ടതില്ലെന്നും നിലപാടുകളുള്ള വിദഗ്ധ റിപ്പോർട്ടുകൾ നിലവിലില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട്​ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.

പാലാരിവട്ടം പാലം പൊളിക്കേണ്ട അവസ്​ഥയിൽ; ​നാലുപേരെ കുടുക്കാനുള്ള കേസല്ലെന്നും ഹൈകോടതി
കൊച്ചി: പാലാരിവട്ടം മേൽപാലം പൊളിക്കേണ്ട അവസ്​ഥയിലെത്തിയത്​ അതിന്​ കേടുപാടുള്ളതുകൊണ്ടാണെന്ന്​ ഹൈകോടതി. വെറും നാലുപേരെ കേസിൽ കുടുക്കാൻ മാത്രം ഇത്തരമൊരു കേസ്​ വിജിലൻസ്​ ഉണ്ടാക്കിയെടുത്തതാണെന്ന്​ വാദിക്കാനാവു​മോയെന്നും ജസ്​റ്റിസ്​ സുനിൽ തോമസ്​ ചോദിച്ചു. കേസന്വേഷണം തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാല്​ പ്രതികൾ നൽകിയ ജാമ്യഹരജി പരിഗണിക്കവേയാണ്​ ജസ്​റ്റിസ്​ സുനിൽ തോമസി​​​െൻറ നിരീക്ഷണം​. തുടർന്ന്​ കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച് ഹരജികൾ വെള്ളിയാഴ്ച മുതൽ തുടർച്ചയായി പരിഗണിക്കാനായി മാറ്റി. ഓരോരുത്തരു​െടയും പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളുണ്ടെങ്കിൽ മുദ്രവെച്ച കവറിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്​മ​​െൻറ്​ കോർപറേഷൻ അഡീ. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാംപ്രതി കിറ്റ്കോ മുൻ ജോയൻറ്​​ ജനറൽ മാനേജർ ബെന്നി പോൾ, നാലാം പ്രതി ടി.ഒ. സൂരജ് എന്നിവരാണ് ജാമ്യഹരജി നൽകിയത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും 17 പേർ പ്രതികളാണെന്ന് സംശയിക്കുന്നുവെന്നും വിജിലൻസ് അറിയിച്ചു. കരാർ കമ്പനിക്ക് മുൻകൂർ തുക നൽകാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് സൂരജി​​​െൻറ അഭിഭാഷകൻ വാദിച്ചു. ​മേൽപാലം അഴിമതിക്കേസിനെത്തുടർന്ന് 600 കോടി രൂപയുടെ നഷ്​ടമുണ്ടായെന്നും മറ്റ്​ പല നിർമാണക്കരാറുകളും നഷ്​ടമായെന്നും സുമിത് ഗോയൽ വാദിച്ചു. അഴിമതിയില്ലെന്നും കേ​ാൺക്രീറ്റ്​ ഇളകിയ സംഭവം മാത്രമേ ഉള്ളൂവെന്നുമായിരുന്നു മറ്റ്​ പ്രതികളുടെ വാദം. എങ്കിൽപിന്നെ എങ്ങനെയാണ്​ പാലം അപകടാവസ്​ഥയിലായതെന്ന്​ കോടതി ചോദിച്ചു. അത്​ ഇപ്പോൾ പൊളിക്കേണ്ട ഗതികേടിലാണല്ലോ എന്നും അഭിപ്രായപ്പെട്ടു.
പ്രതികളെ ജാമ്യത്തിൽ വിടുന്നതിനെ എതിർത്ത്​ കോടതിയിൽ വിജിലൻസ്​ വിശദീകരണ പത്രിക നൽകിയിട്ടുണ്ട്​.

Tags:    
News Summary - Palarivattom Bridge-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.