തെളിവില്ലാതെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാകുമോ? -ചെന്നിത്തല

പാലാ: പാലാരിവട്ടം പാലം കേസിൽ വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പാലാ തെരഞ്ഞെടുപ്പിന് വേണ്ടി യെന്ന് ജനങ്ങൾ മനസിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവില്ലാതെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെ യ്യാനാകുമോ എന്നും ചെന്നിത്തല ചോദിച്ചു.

ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോൾ ശക്തമായ തെളിവ് വേണം. അത് സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തിൽ യു.ഡി.എഫിന് പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും ചെന്നിത് തല വ്യക്തമാക്കി.

കിഫ്ബിക്ക് ഒാഡിറ്റ് വേണ്ടെന്ന് പറയുന്നത് അഴിമതി നടത്താനെന്ന് ചെന്നിത്തല ആരോപിച്ചു. കിഫ്ബിയിലും കിയാലിലും അഴിമതി നടത്താനാണ് സർക്കാർ നീക്കം. സമഗ്രമായ ഒാഡിറ്റിങ്ങിന് കിഫ്ബി, കിയാൽ എന്നിവയെ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇല്ലാത്ത വികസന പ്രവർത്തനം എങ്ങനെ തടസ്സപ്പെടുത്തും -രമേശ്​ ചെന്നിത്തല
പാലാ: വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നിരിക്കെ, പദ്ധതികൾ​ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്ന മുഖ്യമന്തി പിണറായി വിജയ​​െൻറ പ്രസ്​താവന​ എന്തടിസ്​ഥാനത്തിലാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

വികസനം നടന്നിട്ടുണ്ടെങ്കില്‍ മാത്രമല്ലേ തടസ്സപ്പെടുത്തിയെന്ന്​ പറയുന്നതിൽ അർഥമുള്ളൂ. ഇല്ലാത്ത കാര്യങ്ങള്‍ അടിച്ചേല്‍പിക്കാനാണ്​ മുഖ്യമന്ത്രി ശ്രമിക്കുന്നത്​. മൂന്നര വര്‍ഷത്തിനിടെ നാട്ടില്‍ ഒരു വികസനവും നടന്നിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വികസനം തടസ്സപ്പെടുത്താന്‍ ഇടതുമുന്നണിയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. വിഴിഞ്ഞത്ത് 4000 കോടിയുടെ പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയാണ് സി.പി.എമ്മും പിണറായി വിജയനും ആരോപിച്ചത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തി​​െൻറ റിപ്പോര്‍ട്ടില്‍ അഴിമതി നടത്തിയിട്ടി​െല്ലന്ന് കണ്ടെത്തുകയാണുണ്ടായത്. അഴിമതിക്ക് കളമൊരുക്കാനാണ് കിഫ്​ബിയിലെ സി.എ.ജി ഓഡിറ്റ്​ തടസ്സപ്പെടുത്തുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിലും സര്‍ക്കാറി​​െൻറ പകല്‍ക്കൊള്ളയാണ് നടക്കുന്നത്. സര്‍ക്കാറി​െൻറ ജനവിരുദ്ധ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പ്രളയത്തിൽ അകപ്പെട്ടവർക്ക്​ ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പിനെ രാഷ്​ട്രീയമായി നേരിടാന്‍ എല്‍.ഡി.എഫിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Palarivattom Bridge Case Ramesh Chennithala VK Ibrahim Kunaju -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.