പാലാരിവട്ടം അഴിമതി: മുസ്​ലിം ലീഗ്​ മുഖപത്രത്തിൽ റെയ്​ഡ്​

പാർട്ടി ചൂണ്ടിക്കാണിക്കുന്നയാളെ പ്രതി ചേർക്കുന്നത്​ ദൗർഭാഗ്യകരം -ഇബ്രാഹിം കുഞ്ഞ്

കേ ാഴിക്കോട്​: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുസ്​ലിം ലീഗ്​ മുഖപത്രമായ ‘ചന്ദ്രിക’ ദിനപത്രത് തിൽ വിജിലൻസ്​ റെയ്​ഡ്​. പാലം അഴിമതിയിൽ പ്രതി ചേർക്കപ്പെട്ട മുൻ മന്ത്രിയും ലീഗ്​ നേതാവുമായ ഇബ്രാഹിം കുഞ്ഞ്​ ‘ച ന്ദ്രിക’യുടെ അക്കൗണ്ട്​ ഉപയോഗിച്ച്​ പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നാണിത്​.

പത്രത്തിൻെറ അക ്കൗണ്ട്​ വിശദാംശങ്ങൾ നേരത്തെ തന്നെ വിജിലൻസ്​ സംഘം ശേഖരിച്ചിരുന്നു. തുടർന്നാണ്​ ഇന്ന്​ രാവിലെ മുതൽ കോഴിക്കോട്​ ഹെഡ്​ ഓഫിസിൽ റെയ്​ഡ്​ നടത്തുന്നത്​. ചന്ദ്രികയുടെ അക്കൌണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഴിമതി പണം വെളുപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിൻെറ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവിൻെറ ഹരജി പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

അതേസമയം, അറസ്​റ്റ്​ ഭയക്കുന്നില്ലെന്ന്​ പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു​​​. മുൻകൂർ ജാമ്യമെടുക്കില്ല. ഇനി കോടതിയിലാണ്​ കേസി​​​െൻറ ന്യായാന്യായങ്ങൾ തീരുമാനിക്കപ്പെടേണ്ടത്​. ഇതുവരെ അന്വേഷണത്തോട്​ സഹകരിച്ചിട്ടുണ്ട്​. ഇനിയും അന്വേഷണത്തോടും കോടതി നടപടികളോടും സഹകരിച്ചും പിന്തുണ നൽകിയും മുന്നോട്ടു​ പോകുമെന്നും ഇബ്രാഹിംകുഞ്ഞ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

തന്നെ പ്രതി ചേർത്തത്​ രാഷ്​ട്രീയ തീരുമാന പ്രകാരമാണ്​. എറണാകുളത്തെ സി.പി.എം നേതാക്കൾ പ്രകടനങ്ങളും ധർണകളുമുൾപ്പെടെ നടത്തിയതി​​​െൻറ അടിസ്ഥാനത്തിൽ വിജിലൻസിനെ ദുരുപയോഗപ്പെടുത്തി തന്നെ പ്രതി ചേർക്കുകയായിരുന്നുവെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും പാർട്ടി ചൂണ്ടിക്കാണിച്ചുകൊടുക്കുന്നയാളെ പ്രതി ചേർക്കുന്നത്​ ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണ്​. മുഖ്യമന്ത്രിയും പൊതുമരാമത്ത്​ മന്ത്രിയുമെല്ലാം നീതിയുക്തമായ നിലപാടാണെടുത്തത്​.​
കളമശ്ശേരി സീറ്റ്​ ആണ്​ സി.പി.എമ്മി​​​​െൻറ നോട്ടം. ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാത്ത ആളുകളും സീറ്റ്​ കിട്ടാത്ത ആളുകളും നടത്തുന്ന ഗൂഢാലോചനയാണിത്​. ഈ സ്ഥിതിവിശേഷം ആരോഗ്യകരമായ രാഷ്​ട്രീയ സംവിധാനത്തിനും ജനാധിപത്യ ഭരണ ക്രമത്തിനും യോജിച്ചതല്ല. ത​​​െൻറ വസതിയിൽ നടന്ന വിജിലൻസ്​ റെയ്​ഡ്​ നടപടിക്രമങ്ങളുടെ ഭാഗമാണ്​. ഒരാളെ പ്രതി ചേർത്താൽ വിജിലൻസിന്​ റെയ്​ഡ്​ നടത്തേണ്ടതു​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി​.

Tags:    
News Summary - palarivattam scam: raid in chandrika daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.