പാലാരിവട്ടം പാലം അഴിമതികേസ്​: അറസ്​റ്റിനെ ഭയക്കുന്നില്ല -ഇബ്രാഹിംകുഞ്ഞ്​

കൊച്ചി: പാലാരിവട്ടം പാലം അഴിമിതിക്കേസിൽ അറസ്​റ്റ്​ ഭയക്കുന്നില്ലെന്ന്​ മുൻ പൊതുമരാമത്ത്​ മന്ത്രി വി.കെ. ഇ ബ്രാഹിംകുഞ്ഞ്​. മുൻകൂർ ജാമ്യമെടുക്കില്ല. ഇനി കോടതിയിലാണ്​ കേസി​​െൻറ ന്യായാന്യായങ്ങൾ തീരുമാനിക്കപ്പെടേണ്ടത ്​. ഇതുവരെ അന്വേഷണത്തോട്​ സഹകരിച്ചിട്ടുണ്ട്​. ഇനിയും അന്വേഷണത്തോടും കോടതി നടപടികളോടും സഹകരിച്ചും പിന്തുണ നൽകിയും മുന്നോട്ടു​ പോകുമെന്നും ഇബ്രാഹിംകുഞ്ഞ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

തന്നെ പ്രതി ചേർത്തത്​ രാഷ്​ട്രീയ തീരുമാന പ്രകാരമാണ്​. എറണാകുളത്തെ സി.പി.എം നേതാക്കൾ പ്രകടനങ്ങളും ധർണകളുമുൾപ്പെടെ നടത്തിയതി​​െൻറ അടിസ്ഥാനത്തിൽ വിജിലൻസിനെ ദുരുപയോഗപ്പെടുത്തി തന്നെ പ്രതി ചേർക്കുകയായിരുന്നുവെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലും പാർട്ടി ചൂണ്ടിക്കാണിച്ചുകൊടുക്കുന്നയാളെ പ്രതി ചേർക്കുന്നത്​ ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണ്​. മുഖ്യമന്ത്രിയും പൊതുമരാമത്ത്​ മന്ത്രിയുമെല്ലാം നീതിയുക്തമായ നിലപാടാണെടുത്തത്​.​
കളമശ്ശേരി സീറ്റ്​ ആണ്​ സി.പി.എമ്മി​​​െൻറ നോട്ടം. ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാത്ത ആളുകളും സീറ്റ്​ കിട്ടാത്ത ആളുകളും നടത്തുന്ന ഗൂഢാലോചനയാണിത്​. ഈ സ്ഥിതിവിശേഷം ആരോഗ്യകരമായ രാഷ്​ട്രീയ സംവിധാനത്തിനും ജനാധിപത്യ ഭരണ ക്രമത്തിനും യോജിച്ചതല്ല.

ത​​െൻറ വസതിയിൽ നടന്ന വിജിലൻസ്​ റെയ്​ഡ്​ നടപടിക്രമങ്ങളുടെ ഭാഗമാണ്​. ഒരാളെ പ്രതി ചേർത്താൽ വിജിലൻസിന്​ റെയ്​ഡ്​ നടത്തേണ്ടതു​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി​.

Tags:    
News Summary - palarivattam bridge scam; no fear of arrest, said Ibrahimkunhu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.