????????? ??????????? ????????? ?????? ?????????? ?????????? ?????? ??????????????????? ????? ????????? ?????????????? ??????????

പാലക്കാട്​ അപകടം: ​അമിത വേഗതയും അശ്രദ്ധയും വിനയായി

പാലക്കാട്​: തണ്ണിശ്ശേരിയിൽ ആംബുലൻസും​ ലോറിയും കൂട്ടിയിടിച്ച്​ എട്ടുപേർ മരിച്ച സംഭവത്തിൽ വില്ലനായത്​ അശ്ര ദ്ധയും അമിതവേഗതയുമെന്ന്​​ സംയുക്ത പരിശോധന സംഘം. തിങ്കളാഴ്​ച രാവിലെ സംഭവസ്ഥലം സന്ദർശിച്ച സംയുക്ത വിദഗ്​ധ സംഘ ത്തിൽ ഗതാഗതവകുപ്പ്​, പൊലീസ്​, പൊതുമരാമത്ത്​ വകുപ്പ്​, സംസ്ഥാന റോഡ്​ സുരക്ഷ അതോറിറ്റി എന്നിവയുടെ പ്രതിനിധ ികളാണുണ്ടായിരുന്നത്​.

ആംബുലൻസ്​ അമിതവേഗതയിലായിരുന്നു. ലോറി ഡ്രൈവർ റോഡി​​െൻറ വശത്തേക്ക്​ പരമാവധി ഒതുക ്കാൻ ശ്രമി​ച്ചെങ്കിലും ആംബുലൻസ്​ പാഞ്ഞുകയറുകയായിരുന്നുവെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ റീജനൽ റോഡ്​ ട്രാൻസ ്​പോർട്ട്​ ഒാഫിസർ പി. ശിവകുമാർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗതയിലാണ്​ ആംബുലൻസ് ​ സഞ്ചരിച്ചിരുന്നത്​​. ആംബുലൻസടക്കം ലൈറ്റ്​ മോ​േട്ടാർ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 65 കിലോമീറ്ററാണെ ന്നും അധികൃതർ അറിയിച്ചു​. ലോറി ഡ്രൈവറെ സന്ദർശിച്ച സംഘം വിവരങ്ങൾ ആരാഞ്ഞു.

സംസ്ഥാന പാതയിൽ അപകടസ്ഥലത്തിന്​ സമീപം ചെറുവളവുണ്ടെങ്കിലും എതി​രെ വരുന്ന വാഹനങ്ങളെ സുഗമമായി കാണാനാവുമെന്നാണ്​ വിദഗ്​ധ സംഘത്തി​​െൻറ വിലയിരുത ്തൽ. ഇൗ സ്ഥലത്ത്​ മുമ്പ്​​ സമാന അപകടങ്ങളുണ്ടായിട്ടില്ലെന്നും വിലയിരുത്തി. ഇവിടത്തെ വളവ്​ നിവർത്താനും ആവശ്യമാ യ മുന്നറിയിപ്പ്​ ബോർഡുകളും അടയാളങ്ങളും സ്ഥാപിക്കാനും അപകടത്തി​​െൻറ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട്​ സമർപ ്പിക്കാനും റോഡ്​ സുരക്ഷ അതോറിറ്റി ഡയറക്​ടർമാരായ നിജു അളകേശനും ശിവപ്രസാദും പൊതുമരാമത്ത്​ വകുപ്പിന്​ നിർദ േശം നൽകി.


പാലക്കാട് അപകടം: മരിച്ചവർക്ക്​ കണ്ണീരിൽ കുതിർന്ന യാത്രാ​െമാഴി

ഷൊർണൂർ​​/നെന്മാറ​: പാലക്കാട്​ തണ്ണിശ്ശേരി വാഹനാപകടത്തിൽ മരിച്ചവർക്ക്​ നാടി​​െൻറ അന്തിമോപചാരം. എട്ടുപേരുടെയും മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ വിവിധയിടങ്ങളിൽ സംസ്‌കരിച്ചു. അയിലൂര്‍ സ്വദേശികളുടെ മൃതദേഹം നെന്മാറ വക്കാവ്​ ശ്മശാനത്തിലാണ്​ സംസ്‌കരിച്ചത്​. സുബൈര്‍, നാസര്‍, ഫവാസ് എന്നിവരുടേത്​ ഒാങ്ങല്ലൂർ വാടാനംകുറിശ്ശി പോക്കുപ്പടി ജുമാമസ്ജിദിൽ ഖബറടക്കി. ഉമ്മര്‍ ഫാറൂഖി​​െൻറ മൃത​േദഹം ഖബറടക്കിയത്​ സ്വദേശമായ വെട്ടിക്കാട്ടിരിയിലാണ്​.

ബന്ധുക്കളായ സുബൈര്‍, ഫവാസ്, നാസര്‍, ഉമ്മര്‍ ഫാറൂഖ് എന്നിവരുടെ മൃതദേഹം തിങ്കളാഴ്​ച രാവിലെ ഒമ്പ​േതാടെയാണ്​ ജില്ല ആശുപത്രിയിൽനിന്ന്​ ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. വിലാപയാത്രയായി വാടാനംകുറിശ്ശിയിലെ തറവാട് വീട്ടിലെത്തിച്ചു. അടുത്തബന്ധുക്കള്‍ കണ്ടശേഷം വാടാനംകുറിശ്ശി സ്‌കൂള്‍ മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചു. നൂറുകണക്കിന് ആളുകളാണ് അവസാനമായി പ്രിയപ്പെട്ടവരെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തിയത്. സ്​കൂൾ മൈതാനത്ത്​ മയ്യിത്ത്​ നമസ്​കാരവും നടന്നു. ഉച്ചക്ക് മൂന്നോടെ സുബൈര്‍, നാസര്‍, ഫവാസ് എന്നിവരുടെ ഖബറടക്കം പോക്കുപ്പടി മസ്ജിദ്​ ഖബർസ്ഥാനിൽ പൂർത്തിയായി. വെട്ടിക്കാട്ടിരിയിലെ വീട്ടിലേക്ക്​ കൊണ്ടുപോയശേഷമാണ്​ ഉമ്മര്‍ ഫാറൂഖി​​െൻറ മൃതദേഹം ഖബറടക്കിയത്​.

ആംബുലന്‍സ് ഡ്രൈവറായ നെന്മാറ അളുവശ്ശേരിയിലെ സുധീറി​​െൻറ മൃതദേഹം ഞായറാഴ്​ച രാത്രിതന്നെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. തിങ്കളാഴ്​ച രാവിലെ പത്തോടെ നെന്മാറ ആറ്റുവായ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അയിലൂര്‍ സ്വദേശികളായ വൈശാഖ്, നിഖില്‍, ശിവന്‍ എന്നിവരുടെ മൃതദേഹം രാവിലെ ഏഴരയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ആദ്യം വീടുകളിലും പിന്നീട് അയിലൂര്‍ എസ്​.എം ഹയർ സെക്കൻഡറി സ്​കൂൾ മുറ്റത്തും പൊതുദര്‍ശനത്തിനുവെച്ചു. നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഉച്ചക്ക്​ 12ഓടെ വക്കാവ്​ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.അപകടത്തില്‍ പരിക്കേറ്റ 13 വയസ്സുകാരന്‍ ഷാഫിയെ പാലക്കാ​ട്ടെ​ സ്വകാര്യ ആ​ശുപത്രിയിൽ വീണ്ടും ശസ്​ത്രക്രിയക്ക്​ വിധേയമാക്കി. ലോറിയിലുണ്ടായിരുന്ന പരിക്കേറ്റ മൂന്നുപേർ ആശുപ​ത്രി വിട്ടു.


വിലാപങ്ങൾ ബാക്കി; ഒാർമയായി ആ എട്ടുപേർ
ഷൊർണൂർ: പാലക്കാട്​ തണ്ണിശ്ശേരി വാഹനാപകടത്തിൽ മരിച്ച നാലുപേർക്ക് വാടാനാംകുറിശ്ശി ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. മൃതദേഹങ്ങൾ ഒരുനോക്ക് കാണാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടയിലും പൊതുദർശനത്തിനിടയിലും ഏറെ വികാരനിർഭര രംഗങ്ങളാണുണ്ടായത്​. സാധാരണ കുടുംബത്തിലെ നാലുപേരുടെ അകാലചരമത്തിൽ വിറങ്ങലിച്ചുപോയ ഗ്രാമം അതിലെ യാഥാർഥ്യം ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലായിരുന്നു. ഞായറാഴ്​ച പട്ടാമ്പി-പാലക്കാട് പ്രധാന പാതയോരത്തെ തറവാട് വീട്​ ദുരന്തവാർത്ത എത്തിയതോടെ ജനനിബിഡമായിക്കഴിഞ്ഞിരുന്നു. ഉറക്കമില്ലാത്ത രാത്രി പുലരുമ്പോഴേക്കും വീടും പരിസരവും റോഡും ജനങ്ങളെയും വാഹനങ്ങളെയുംകൊണ്ട് നിറഞ്ഞു. മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ച വാടാനാംകുറിശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും ജനസാഗരമായി.

തിങ്കളാഴ്​ച രാവിലെ പത്തിന് പൊതുദർശനത്തിന് വെക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പോസ്​റ്റ്​മോർട്ടത്തിനുശേഷം മൂന്നു മണിക്കൂറോളം വൈകിയാണ് മൃതദേഹം വഹിച്ച നാല് ആംബുലൻസുകൾ വാടാനാംകുറിശ്ശിയിലെത്തിയത്. മരിച്ച വാടാനാംകുറിശ്ശി വെളുത്തേരി അസൈനാരുടെ മക്കളായ നാസർ (45), സുബൈർ (38), ഇവരുടെ ജ്യേഷ്ഠൻ ബഷീറി​​െൻറ മകൻ ഫവാസ് (17), മൂവരുടെയും സഹോദരി ഷഫ്നയുടെയും ചെറുതുരുത്തി വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡിൽ മന്തിയിൽ യൂസുഫി​​െൻറയും മകൻ ഉമ്മർ ഫാറൂഖ് (20) എന്നിവരുടെ മൃതദേഹം വഹിച്ചെത്തിയ ആംബുലൻസുകൾ റോഡിൽനിന്ന്​ ഗ്രൗണ്ടിലേക്ക് കയറിയപ്പോഴേക്കും അടക്കിപ്പിടിച്ച തേങ്ങലുകൾ വിങ്ങിപ്പൊട്ടലായി മാറി. കാത്തുനിന്ന ആയിരങ്ങൾക്ക് പൊതുദർശനത്തിന്​ സൗകര്യമൊരുക്കാൻ ഏറെ സംവിധാനങ്ങളൊരുക്കിയിരുന്നു. സ്കൂൾ മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ കിടത്തിയ മൃതദേഹങ്ങൾക്ക് മുന്നിൽ മയ്യിത്ത് നമസ്കാരം നടത്തിയ ശേഷമാണ് പൊതുദർശനത്തിന് അനുവദിച്ചത്.

ഷാഫി പറമ്പിൽ എം.എൽ.എ, സി.പി. മുഹമ്മദ്, സി.എ.എം.എ. കരീം എന്നിവർ മുൻനിരയിലുണ്ടായിരുന്നു. മണിക്കൂറിലേറെ നീണ്ട പൊതുദർശനത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കം നടത്താൻ ഉച്ചക്ക്​ 1.45ഓടെ ഓങ്ങല്ലൂർ പോക്കുപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി. ഇവിടെ പള്ളിയിലും നമസ്കാരം നടത്തി. ഉച്ചക്കുശേഷം മൂന്നോടെ ഖബറടക്കം പൂർത്തിയായി. ഉമർ ഫാറൂഖി​​െൻറ മൃതദേഹം സ്വദേശമായ വെട്ടിക്കാട്ടിരിയിലെ വീട്ടിലെത്തിച്ചശേഷം അവിടത്തെ ജുമാമസ്​ജിദിലാണ്​ ഖബറടക്കിയത്.

കുണ്ടറച്ചോല മുതൽ മരപ്പാലം വരെ സ്ഥിരം അപകടമേഖല
നെല്ലിയാമ്പതി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന നെല്ലിയാമ്പതി റോഡ് നന്നാക്കാത്തതിനാൽ അപകടം തുടർക്കഥ. നിരവധി വളവും തിരിവുമുള്ള റോഡിൽ പലയിടങ്ങളിലും വശങ്ങളിടിഞ്ഞ്​ രൂപംകൊണ്ട ഗർത്തങ്ങൾ യാത്രക്കാർക്ക് ഉയർത്തുന്നത്​ വൻ ഭീഷണിയാണ്​. മരപ്പാലം മുതൽ കുണ്ടറച്ചോല വരെയുള്ള റോഡിൽ ശ്രദ്ധയൊന്ന്​ തെറ്റിയാൽ വീഴുന്നത് അഗാധ കൊക്കയിലേക്കാകും​. കുണ്ടറച്ചോല ഭാഗത്ത് വാഹനാപകടം പതിവാണ്​. കഴിഞ്ഞദിവസം ഈ ഭാഗത്ത് സഞ്ചാരികളുടെ കാർ മറിഞ്ഞ് നാൽപതടിയോളം താഴ്ചയിലാണ് പതിച്ചത്. കാറിനുള്ളിൽനിന്ന് ഒരുവിധം പുറത്തുകടന്ന് കുത്തനെയുള്ള ഭാഗത്തുകൂടി ഇഴഞ്ഞാണ് റോഡിലെത്തിയത്‌. ഇതിലുണ്ടായിരുന്ന നാലുപേരാണ്​ തണ്ണിശ്ശേരിയിലെ വാഹനാപകടത്തിൽ മരിച്ചത്. കൊക്കയിലേക്ക്​ മറിഞ്ഞ കാർ ഇതുവരെ എടുക്കാനായിട്ടില്ല.

സ്ഥിരം അപകടമേഖലയായ കുണ്ടറച്ചോലയിലെ റോഡ് നാട്ടുകാർ ചാക്കും മെറ്റലും ഉപയോഗിച്ച് താൽക്കാലികമായി നന്നാക്കിയതാണ്. ഇവിടം നവീകരിക്കാത്തതിനാൽ അപകടങ്ങളുണ്ടാകുമെന്ന് നേര​േത്തതന്നെ നാട്ടുകാരും മറ്റും മുന്നറിയിപ്പ് നൽകിയിരുന്നു. അതെല്ലാം അവഗണിക്കപ്പെട്ടു. പലതവണ ഉരുൾപൊട്ടലിന് വിധേയമായതാണ് നെല്ലിയാമ്പതി റോഡ്. കഴിഞ്ഞ കാലവർഷ സമയത്ത് അമ്പതിടങ്ങളിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. ഇതേത്തുടർന്ന്​ ഒരു മാസത്തോളമാണ് നെല്ലിയാമ്പതി ഒറ്റപ്പെട്ടത്. ഗതാഗതം പൂർണമായും നിലച്ച നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്​ടറിലാണ്​ ഭക്ഷ്യവസ്തുക്കളെത്തിച്ചത്.

പത്തുവർഷം മുമ്പ് 30 കോടി ചെലവിൽ സർക്കാർ നിർമിച്ച നെല്ലിയാമ്പതി റോഡ് പലപ്രാവശ്യം ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. കുണ്ടറച്ചോല ഭാഗത്ത് മൂന്നുതവണ പാലം ഒലിച്ചുപോയിരുന്നു. ഇനി നല്ലരീതിയിൽ റോഡ് നിർമിക്കാത്തപക്ഷം വീണ്ടും തകർച്ചക്കു വിയേമാകുമെന്ന് ഉറപ്പ്​. നെല്ലിയാമ്പതി റോഡിലെ മരങ്ങളും മറ്റും വളരെ അപകടകരമായ രീതിയിലാണ് നിൽക്കുന്നത്. ദുർബലമായ മരങ്ങൾ മുറിച്ചനീക്കാനുള്ള ശ്രമം വനം അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടില്ല. നെല്ലിയാമ്പതി റോഡി‍​െൻറ സുരക്ഷിതത്വം ഉറപ്പുവരുത്തിയാൽ മാത്രമേ ഭാവിയിലും അപായങ്ങളൊഴിവാക്കാനാവൂവെന്ന് വിദഗ്ധർ പറയുന്നു.

Tags:    
News Summary - palakkad tannissery accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.