ഇരട്ടക്കൊല: സുധാകരന്റെ ശരീരത്തിൽ എട്ട് വെട്ടുകൾ, മാതാവ് ലക്ഷ്മിയെ 12 തവണ വെട്ടി; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരൻറെ ശരീരത്തിൽ എട്ട് വെട്ടുകളാണ​ുളളത്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റിരിക്കുകയാണ്. കഴുത്തിൻ്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ മാതാവ് ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് ആഴത്തിലുള്ള മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. ഇതിനിടെ, പ്രതി ചെന്താമരയെ കണ്ടെത്താനിതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30നാ​ണ് പോ​ത്തു​ണ്ടി തി​രു​ത്ത​മ്പാ​ടം ബോ​യ​ൻ ന​ഗ​റി​ൽ അ​പ്പാ​യി​യു​ടെ ഭാ​ര്യ ല​ക്ഷ്മി​യെ​യും (76) മ​ക​ൻ സു​ധാ​ക​ര​നെ​യും (58) ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്‌. കൊ​ല​പാ​ത​ക സ​മ​യ​ത്ത് അ​യ​ൽ​പ​ക്ക​ത്ത് മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​വ​രെ ക​ണ്ട​ത്. ല​ക്ഷ്മി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ധാ​ക​ര​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് ചെ​ന്താ​മ​ര വീ​ടി​ന​ക​ത്ത് ക​യ​റി വെ​ട്ടാ​നു​പ​യോ​ഗി​ച്ച വാ​ൾ മു​റി​ക്ക​ക​ത്തു​വെ​ച്ച് മു​ൻ​വ​​ശ​ത്തെ വാ​തി​ല​ട​ച്ച​ശേ​ഷം പി​ന്നി​ലെ വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ ​പ്ര​തി അ​യ​ൽ​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സു​ധാ​ക​ര​നും മ​ക​ളും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പൊ​ലീ​സി​നെ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ നാ​ലു സം​ഘ​ങ്ങ​ളാ​യി പൊ​ലീ​സി​നെ നി​യോ​ഗി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് അ​ജി​ത് കു​മാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം അ​യ​ഞ്ഞ​ത്. ഇ​തി​നി​ടെ നാ​ട്ടു​കാ​രാ​യ ചി​ല സ്ത്രീ​ക​ൾ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് വീ​ണ്ടും ബ​ഹ​ളം​വെ​ച്ചു. ബാ​ബു എം.​എ​ൽ.​എ, ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​ൻ, നെ​ന്മാ​റ ഇ​ൻ​സ്​​പെ​ക്ട​ർ മ​ഹേ​ന്ദ്ര​സിം​ഹ​ൻ എ​ന്നി​വ​ർ ഇ​വ​രെ അ​നു​ന​യി​പ്പി​ച്ചു. പി​ന്നീ​ട് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി വൈ​കീ​ട്ട് നാ​ല​ര​യോ​ടെ സു​ധാ​ക​ര​ന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പൊ​ലീ​സ് നാ​യ് ‘ഡാ​ർ​ലി’ ചെ​ന്താ​മ​ര​യു​ടെ വീ​ട്ടി​ലെ​ത്തി കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ത്തി​ന്റെ മ​ണം​പി​ടി​ച്ച് പാ​ടം ക​ട​ന്ന് അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​ന്താ​മ​ര​യു​ടെ ത​റ​വാ​ട് വീ​ട്ടി​ലെ​ത്തി നി​ന്നു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളും റ​ബ​ർ​തോ​ട്ട​ങ്ങ​ളും ആ​യ​തി​നാ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്തി.

Tags:    
News Summary - Palakkad Nenmara Double Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.