കഞ്ചിക്കോ​ട്ടെ പെപ്​സി ഉൽപ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു

പാലക്കാട്​: കഞ്ചി​േക്കാ​ട്ടെ പെപ്​സിയുടെ ഉൽപ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു. കമ്പനി അടച്ചുപൂട്ടുന്നുവെന്ന്​ ചൂണ്ടിക്കാട്ടി പെപ്​സി പ്ലാൻറ്​ നടത്തുന്ന വരുൺ ബിവറേജസ്​ സംസ്​ഥാന സർക്കാറിന്​ നോട്ടീസ്​ നൽകി.

സ്​ഥിരം ജീവനക്കാർ ഉൾപ്പെടെ നാനൂറോളം പേരാണ്​ കമ്പനിയിൽ ​േജാലി ചെയ്യുന്നത്​. തൊഴിൽ നഷ്​ടമാകുന്നവർക്ക്​ നഷ്​ടപരിഹാരം നൽകുമെന്ന്​ കമ്പനി അധികൃതർ അറിയിച്ചു.

കമ്പനി സേവന വേതന ​കരാർ പുതുക്ക​ണമെന്ന്​ ആവശ്യപ്പെട്ട്​ തൊഴിലാളി സമരം തുടരുന്നതിനിടെയാണ്​ അടച്ചുപൂട്ടൽ. കമ്പനി അടച്ചുപൂട്ടൽ നോട്ടീസ്​ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.