പാലക്കാട്​ വൃദ്ധദമ്പതിമാരു​െട കൊലപാതകം: പ്രതി പിടിയിൽ

കുഴൽമന്ദം: കുത്തനൂർ തോലനൂർ പൂളക്കാപറമ്പിൽ കുന്നിൽവീട്ടിൽ സ്വാമിനാഥൻ(75), ഭാര്യ പ്രേമകുമാരി(65) എന്നിവർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മരുമകളുടെ സുഹൃത്തും എറണാകുളം നോർത്ത് പറവൂർ സ്വദേശിയുമായ  മന്നം ചോപ്പട്ടി സദാനന്ദനെ(53) പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന, കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മരുമകൾ ഷീജയെ(35) പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും. ഇവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സദാനന്ദൻറെയും ഷീജയുടെയും അവിഹിതബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ്കൊലപാതകത്തിൽ കലാശിച്ചതെന്ന്​ സൂചനയുള്ളതായി പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബുധനാഴ്​ച രാവിലെ ആറോടെ അയൽപക്കത്തെ  വീട്ടിൽ രാധാകൃഷ്ണ​​െൻറ ഭാര്യ രാജലക്ഷമി പാലുമായി വന്നപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.ഷീജയെ കൈകാലുകൾ ബന്ധിച്ച് വായകെട്ടിയ നിലയിലായിലാണ്​ നാട്ടുകാർ കണ്ടത്. 
 

Tags:    
News Summary - Palakkad Couples Murder: Culprit in Custody - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.