'1986 മുതൽ ബി.ജെ.പിക്കാരനാണ്, മനസ് മടുത്തു'; പാലക്കാട് ബി.ജെ.പി നേതാവ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു

പാലക്കാട്: ബി.ജെ.പി ന്യൂനപക്ഷമോർച്ച ജില്ല വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ കോൺഗ്രസിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.

1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നു വെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സൈദ് മുഹമ്മദ് പറഞ്ഞു.

നേരത്തെ, പാലക്കാട് കോൺ​ഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎമ്മിൽ ചേർന്നതും ജില്ലയിൽ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.

കോട്ടായി മണ്ഡലം പ്രസിഡന്‍റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറി മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. 

Tags:    
News Summary - Palakkad BJP leader Syed Mohammed joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.