ജോസ് ചീരാംകുഴി, ബിനു പുളിക്കക്കണ്ടം

സി.പി.എം കൗൺസിലർ എയർപോഡ് മോഷ്ടിച്ചെന്ന് കേരളാ കോൺഗ്രസ് അംഗത്തിന്റെ പരാതി; പാലാ നഗരസഭയിൽ ഇടതുമുന്നണി ബന്ധത്തിൽ ഉലച്ചിൽ

കോട്ടയം: തന്റെ 35000 രൂപ വിലവരുന്ന ആപ്പിൾ എയർപോഡ് സി.പി.എം കൗൺസിലർ മോഷ്ടിച്ചെന്ന പരാതിയുമായി പാലാ നഗരസഭയിലെ കേരളാ കോൺഗ്രസ് കൗൺസിലർ. സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ട​ത്തിനെതിരെയാണ് കേരളാ കോൺഗ്രസ് അംഗം ജോസ് ചീരാംകുഴി പാലാ പൊലീസിൽ പരാതി നൽകിയത്.

എന്നാൽ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. തന്റേത് സാംസങ് ഫോൺ ആണെന്നും അതിൽ എങ്ങിനെയാണ് ആപ്പിൾ എയർപോഡ് കണക്ട് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. ‘കാണാതായ എയർപോഡ് ഉപയോഗിച്ച് ഞാൻ കോൾ ചെയ്യുകയോ ഇൻകമിങ് കോൾ സ്വീകരിക്കുകയോ ചെയ്തതായി തെളിയിക്കാൻ വെല്ലുവിളിക്കുന്നു. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണിത്. ആരോപണത്തിന് പിന്നിൽ ജോസ് കെ മാണിയുടെ ഇടപെടൽ ഉണ്ട്’ -ബിനു പറഞ്ഞു.

എന്നാൽ, 75ലേറെ ലൊ​ക്കേഷൻ തെളിവുകൾ അടക്കം ഹാജരാക്കിയാണ് താൻ പരാതി നൽകിയതെന്ന് ജോസ് ചീരാംകുഴി പറയുന്നു. ആവശ്യമെങ്കിൽ കൂടുതൽ തെിവുകൾ നൽകാമെന്നും ഇദ്ദേഹം പറഞ്ഞു. പാലാ നഗരസഭയിലെ മുന്നണി രാഷ്ട്രീയത്തെ ബാധിക്കുന്ന തരത്തിലാണ് എയർപോഡ് വിവാദം മുന്നോട്ട് പോകുന്നത്. 

Tags:    
News Summary - Pala Municipality Airpod theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.