Posted On
date_range Updated On
date_range നിഷയെങ്കിൽ രണ്ടില നൽകില്ലെന്ന് ജോസഫ് വിഭാഗം
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് എം സ്ഥാനാർഥി നിഷ ജോസ് എങ്കിൽ രണ്ടില ചിഹ്നം നൽകേണ്ടെന്ന് ജോസഫ് വിഭാഗം. പാർട്ടി അംഗത്വമുള്ളവർക്ക് മുൻഗണന നൽകണമെന്നും ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചു.
തൊടുപുഴയിൽ ചേർന്ന ജോസഫ് വിഭാഗത്തിന്‍റെ അടിയന്തര നേതൃ യോഗത്തിലാണ് തീരുമാനമെടുത്തത്. നിഷയുടെ സ്ഥാനാർഥിത്വത്തെ പിന്തുണക്കേണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
അതേസമയം, പാലായിൽ പൊതു സ്വീകര്യനായ സ്ഥാനാർഥി വേണമെന്ന് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തിലെ അഭിപ്രായവും ഇതാണ്. ഒരു പേരിലേക്ക് അന്തിമ തീരുമാനം എത്തിയിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.