Posted On
date_range Updated On
date_range ജയിക്കുമെന്ന് 101 ശതമാനം ഉറപ്പെന്ന് മാണി സി. കാപ്പൻ
പാലാ: ഇത്തവണ പാലായിൽ മാറ്റമുണ്ടാകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ. ജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണ്. കെ.എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ 78 ശതമാനം പോളിങ് നടക്കും. വോട് ടെണ്ണൽ ദിവസം ഇന്നത്തെ സന്തോഷത്തോടെ തന്നെ പ്രതികരിക്കും. ഒന്നാമത് വോട്ട് ചെയ്തത് ഒന്നാമതാകുമെന്നതിന്‍റെ സൂചനയാണെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ കുടുംബത്തോടൊപ്പം എത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തിയത്. കാണാട്ടുപ്പാറ 119ാം ബൂത്തിലാണ് മാണി സി. കാപ്പൻ ആദ്യ വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.