പതിനൊന്നുകാരനുനേരെ ലൈംഗികാതിക്രമം; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

കൊച്ചി: പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കുട്ടിയെ തൃശൂൽ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനക്ക് വിധേയനാക്കി.

എന്നാല്‍ പീഡന പരാതി വ്യാജമാണെന്നാണ് നിഷയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പരാതി നല്‍കിയ വ്യക്തിയും നിഷയും തമ്മില്‍ ഒരു ഫ്ലാറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. അതിന്റെ മുന്‍വൈരാഗ്യത്തിലാണ് കേസ് കൊടുത്തതെന്നാണ് ഇവരുടെ വാദം. അതേസമയം, മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

Tags:    
News Summary - Sexual assault against an 11-year-old boy; POCSO case registered against influencer Nisha Raphel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.