കൊച്ചി: കോർപറേഷനിൽ പല കാര്യങ്ങളിലും ഒരു ബന്ധവുമില്ലാത്ത ആളുകൾ വന്ന് പരാതികൾ തുടർച്ചയായി നൽകുന്ന പ്രവണതയുണ്ടെന്നും കുറെയധികം പേർ ഒരു കോക്കസ് പോലെ പ്രവർത്തിക്കുകയാണെന്നും മേയർ വി.കെ. മിനിമോൾ കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി. വിജിലൻസ് തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ പോലും ഈ കോക്കസിൽ പെട്ടുപോകുന്ന സാഹചര്യമുണ്ട്. വിവരാവകാശ നിയമം പോലും ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങളുണ്ട്. പരാതി നല്‍കാനുള്ള പൗരന്മാരുടെ അവകാശത്തെ തടയില്ലെന്ന് മേയർ വ്യക്തമാക്കി. 2000ത്തോളം പരാതിയൊക്കെ ഒരാളിൽ നിന്നു തന്നെ ഉണ്ടാകുന്നു.

ഇത്തരത്തിൽ ഒരു പരിധിയിലധികം ആവർത്തിച്ചുള്ള പരാതികൾ വന്നാൽ പരാതി നൽകിയ വ്യക്തി അല്ലെങ്കിൽ സംഘടനയെ കുറിച്ചുള്ള വിവരങ്ങൾ വിജിലൻസിന് കൈമാറാനും അവരുടെ സാമ്പത്തിക പശ്ചാത്തലം അന്വേഷിച്ച് റിപ്പോർട്ട് തേടാനും കൗൺസിൽ യോഗം തീരുമാനിച്ചതായും മേയർ വ്യക്തമാക്കി. ഇതു സംബന്ധിച്ച നടപടികൾക്കായി കോർപറേഷൻ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ദിവസങ്ങൾക്കുമുമ്പ് നഗരത്തിലെ വാണിജ്യ കെട്ടിടത്തിനെതിരായ പരാതി തീർപ്പാക്കുന്നതിനും തുടർനടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനും വേണ്ടി 25,000 രൂപാ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കോർപറേഷൻ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിലായിരുന്നു.

കെട്ടിടനിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് ഇടനിലക്കാരൻ ആദ്യം പരാതി നൽകുകയും ഇത് പരിഹരിക്കുന്നതിനായി ലക്ഷങ്ങൾ ആവശ്യപ്പെടുകയും പിന്നീട് 25,000 രൂപ കൈക്കൂലിയായി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരത്തിൽ അനാവശ്യ പരാതി നൽകി, കൈക്കൂലിക്ക് കളമൊരുക്കുന്നതു സംബന്ധിച്ച് ഭരണപക്ഷ കൗൺസിലറായ ജിസൺ ജോർജ് ഉന്നയിച്ചു. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ആൻറണി പൈനുതറയും ആവശ്യപ്പെട്ടു.

പി.​ആ​ൻ​ഡ്.​ടി​ക്കാ​രെ കൈ​വെ​ടി​യ​രു​ത്

മു​ണ്ടം​വേ​ലി ഫ്ലാ​റ്റി​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന പി.​ആ​ൻ​ഡ് ടി ​കോ​ള​നി​ക്കാ​രെ കൃ​ത്യ​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​രി​ൽ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ​ത്തി​നു​മ​പ്പു​റം ആ ​ഫ്ലാ​റ്റി​ൽ കു​റേ ജീ​വ​നു​ക​ളു​ണ്ടെ​ന്ന ചി​ന്ത വേ​ണ​മെ​ന്നും അ​വ​രെ അ​ടി​യ​ന്തി​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ദീ​പ്തി മേ​രി വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ന​ട​ത്തി​പ്പു​കാ​രാ​യ ജി.​സി.​ഡി.​എ​യെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ത​ല​യൂ​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മു​ണ്ടം​വേ​ലി ഫ്ലാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ൻ​റ​ണി പൈ​നു​ത​റ ആ​വ​ശ്യ​പ്പെ​ട്ടു. ജി.​സി.​ഡി.​എ​യു​ടെ വീ​ഴ്ച പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി.െ​ജ.​പി കൗ​ൺ​സി​ല​ർ പ്രി​യ പ്ര​ശാ​ന്തും ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി ത്രി​ക​ക്ഷി ക​രാ​റാ​ണെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ക​രാ​ർ ഉ​ള്ള​പ്പോ​ൾ ത​ന്നെ കോ​ർ​പ​റേ​ഷ​ൻ അ​റി​യാ​തെ ജി.​സി.​ഡി.​എ പ​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​യ്യ​പ്പ​ൻ​കാ​വ് ഡി​വി​ഷ​നി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​ല​ർ എ.​കെ. അ​ജി​ത്കു​മാ​ർ കൗ​ൺ​സി​ൽ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. കു​ടും​ബ​ശ്രീ സ​മൃ​ദ്ധി ഹോ​ട്ട​ൽ, ഇ​ന്ദി​ര കാ​ൻ​റീ​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ൺ​സി​ലി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും ഇ​തി​നി​ടെ അ​ജ​ണ്ട​ക​ളെ​ല്ലാം പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് മേ​യ​ർ യോ​ഗം പി​രി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു.

വ​ഴി​യോ​ര​ക​ച്ച​വ​ടം ഇ​നി ‘ശ​രി​യാ​യി’ മാ​ത്രം

ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നും പൂ​ട്ടു വീ​ഴും. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ന​ട​പ്പാ​ത ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച​താ​യും എ​ല്ലാ കൗ​ൺ​സി​ല​ർ​മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. പൊ​ലീ​സു​ൾ​പ്പെ​ടെ ചേ​ർ​ന്നു​ള്ള എ​വി​ക്ഷ​ൻ ടീ​മാ​ണ് ഇ​തി​നി​റ​ങ്ങു​ന്ന​ത്. നി​ല​വി​ലു​ള്ള താ​ൽ​കാ​ലി​ക ലൈ​സ​ൻ​സു​ക​ൾ പ​ക​ർ​പ്പെ​ടു​ത്ത് ഒ​ന്നി​ല​ധി​കം പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യു​ണ്ട്. ഇ​ത് പ​രി​പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കി സ്ഥി​രം പെ​ർ​മി​റ്റ് ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റും.

Tags:    
News Summary - Corporation’s ‘Complaint Caucus’ Under Scrutiny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.