കാമ്പയിന്റെ ജില്ലതല ഉദ്ഘാടനവും വിഡിയോ, പോസ്റ്റര്‍ പ്രകാശനവും കലക്ടര്‍ എ. നിസാമുദ്ദീന്‍ നിര്‍വഹിക്കുന്നു
മാനസികാരോഗ്യത്തിന് സമഗ്ര ഇടപെടല്‍ വേണം -കലക്ടര്‍
പത്തനംതിട്ട: വനിത ശിശു വികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാവങ്ങള്‍ എന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ആൻഡ് ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ഒ.ആര്‍.സി നോഡല്‍ അധ്യാപകര്‍ക്കും സൈക്കോ സ്‌കൂള്‍ കൗണ്‍സലേഴ്സിനും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിങ് സെന്റില്‍ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനവും വിഡിയോ, പോസ്റ്റര്‍ പ്രകാശനവും കലക്ടര്‍ എ. നിസാമുദ്ദീന്‍ നിര്‍വഹിച്ചു. ജില്ല വനിത ശിശു വികസന ഓഫിസര്‍ പി.എസ്. തസ്നീം അധ്യക്ഷതവഹിച്ചു.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സൻ ലീന. കെ സുഭാഷ്, ജുവനൈല്‍ ജസ്റ്റിസ് അംഗം ഷാന്‍ രമേശ് ഗോപന്‍, പ്രോഗ്രാം ഓഫിസര്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്‍ വിഭാഗം നീത ദാസ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എസ്. ഫെബ്ന റഹീം, ഒ.ആര്‍.സി സൈക്കോളജിസ്റ്റ് ആര്‍. ആന്‍സി എന്നിവര്‍ പങ്കെടുത്തു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എസ് ഫെബ്ന റഹീം, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ കൗണ്‍സിലര്‍ വി.എസ്. അനൂബ് രാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.