മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് എടയൂർ പൂക്കാട്ടിരി അൽ മദ്റസത്തുൽ ഇസ്‍ലാമിയ വിദ്യാർഥികൾ സ്വരൂപ്പിച്ച തുക മാനേജിങ് കമ്മിറ്റി പ്രസിഡന്റ്‌ ടി.ടി. അബ്ദുൽ ജബ്ബാർ മാധ്യമം ഹെൽത്ത്‌ കെയർ പ്രതിനിധിക്ക് കൈമാറുന്നു

മാധ്യമം ഹെൽത്ത്‌ കെയറിലേക്ക് എടയൂർ അൽ മദ്റസത്തുൽ ഇസ്‌ലാമിയ വിദ്യാർഥികളുടെ സഹായം

എടയൂർ: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് എടയൂർ പൂക്കാട്ടിരി അൽ മദ്റസത്തുൽ ഇസ്‌ലാമിയ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. മാനേജിങ് കമ്മറ്റി പ്രസിഡന്റ് ടി.ടി. അബ്ദുൽ ജബ്ബാറിൽനിന്ന് മാധ്യമം ഹെൽത്ത്‌ കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.

47,500 രൂപയാണ് ഇവർ സ്വരൂപിച്ചത്. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ കെ. സയാൻ മുഹമ്മദ്‌, മിൻസ ഫാത്തിമ, ഇവ ഇസബെൽ, ഹുസ്ന അഫ്റീൻ, ഇനായ മെഹ്റിൻ, റന ഷഫീഖ്, അയ്‌ലിൻ ഇയാന, മുഹമ്മദ്‌ റൈഹാൻ, മുഹമ്മദ്‌ അയാൻ, വസീം , ഫർഹാൻ, നഷ, റിഫ ഫാത്തിമ, ലിയാൻ മർയം, ആയിഷ നസ, കെ. അഫ്‌നി, ഫാത്തിമ ഷൈബ, വി.പി. മിസ്ബ, ഹനീൻ, അഫീഫ, റാഫിൽ, എന്നിവർക്കും ഏറ്റവും കൂടുതൽ തുക സമാഹരിച്ച രണ്ടാം ക്ലാസ് വിദ്യാർഥികൾക്കും ഉപഹാരം നൽകി.

പ്രിൻസിപ്പൽ യു. മുഹമ്മദലി, സ്റ്റാഫ് സെക്രട്ടറി കെ. സുബൈർ, കമ്മറ്റി പ്രസിഡന്റ് ടി.ടി. അബ്ദുൽ ജബ്ബാർ, മദ്റസ് അഡ്മിനിസ്ട്രേറ്റർ പി. ഹസൻ, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് യു. അബ്ദുറഷീദ്, അധ്യാപകരായ ടി.ടി. ശറഫുദ്ദീൻ, വി.പി. മുഹമ്മദ് റഷീദ്, ഫാത്തിമ, റാഷിദ, ഷമീറ, മാധ്യമം ഹെൽത്ത്‌ കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ പങ്കെടുത്തു. ഹുസ്ന അഫ്റിൻ ഖുർആൻ പാരായണവും സ്റ്റാഫ് സെക്രട്ടറി സ്വാഗതവും പറഞ്ഞു. 

Tags:    
News Summary - Edayur Students Support Madhyamam Healthcare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.