സിപിഎം വിശാലസമിതി: പാലക്കാടിന് പിന്നാലെ കണ്ണൂരിലും മാറ്റം വരും

ക​ണ്ണൂ​ർ: ഒ​ക്ടോ​ബ​ർ 18,19 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സി.​പി.​എം വി​ശാ​ല ജി​ല്ല സ​മി​തി​യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ക​മ്മി​റ്റി​യി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത. ഇ​ത​ര ജി​ല്ല ക​മ്മി​റ്റി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യി ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ജി​ല്ല സ​മി​തി​യി​ലും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

സി.​പി.​എം വി​ട്ട മു​ൻ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ, മു​ൻ ജി​ല്ല ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ എ​ന്നി​വ​രു​ടെ ഒ​ഴി​വ് നി​ക​ത്തു​ന്ന​തി​നു പു​റ​മെ, യു​വ​ജ​ന-​വി​ദ്യാ​ർ​ഥി-​മ​ഹി​ള സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് ഏ​താ​നും പേ​ർ ജി​ല്ല സ​മി​തി​യി​ൽ ഇ​ടം​പി​ടി​ക്കും.

നി​ല​വി​ൽ 50 അം​ഗ ജി​ല്ല ക​മ്മി​റ്റി​യാ​ണ് ക​ണ്ണൂ​രി​ലേ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​മാ​യി​രു​ന്ന ടി.​കെ. ഗോ​വി​ന്ദ​ന്റെ ഒ​ഴി​വി​ൽ ത​ളി​പ്പ​റ​മ്പ് ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ് എ​ത്താ​നാ​ണ് സാ​ധ്യ​ത. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ത​ളി​പ്പ​റ​മ്പ് ഏ​രി​യ​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​യാ​ൾ കൂ​ടി​യാ​യി​രു​ന്നു യു.​ഡി.​എ​ഫ് പി​ന്തു​ണ​യി​ൽ വി​ജ​യി​ച്ച ടി.​കെ.​ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ന്റും സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​ണ്.

എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ജോ​യ​ൽ തോ​മ​സി​നും സാ​ധ്യ​ത​യേ​റെ. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​മാ​യ എ​ൻ. സു​ക​ന്യ സം​സ്ഥാ​ന സ​മി​തി​യി​ൽ വ​ന്ന​തി​നാ​ൽ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​നി​ൽ​നി​ന്ന് ഒ​രാ​ൾ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ഇ​ടം​പി​ടി​ച്ചേ​ക്കും.

അ​മ്പ​തം​ഗ ജി​ല്ല ക​മ്മി​റ്റി​യി​ലെ ഒ​ഴി​വ് നി​ക​ത്തു​ന്ന​തി​നൊ​പ്പം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി കൂ​ടു​ത​ൽ പേ​ർ എ​ത്താ​നാ​ണ് സാ​ധ്യ​ത.

പ​യ്യ​ന്നൂ​രി​ലെ​യും ത​ളി​പ്പ​റ​മ്പി​ലെ​യും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​യ വീ​ഴ്ച​ക​ളു​ടെ പേ​രി​ലാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗം ശാ​സി​ച്ച​ത്.

അ​തേ വീ​ഴ്ച​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കു പു​റ​മെ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​നും പ്ര​തി​നി​ധി​ക​ൾ ആ​രോ​പ​ണ​മു​ന്ന​യി​ക്കും. ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും നേ​രി​ട്ട തി​രി​ച്ച​ടി മാ​ത്ര​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ​ത്. ധ​ർ​മ​ട​ത്തും മ​ട്ട​ന്നൂ​രി​ലും ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി കോ​ട്ട​ക​ളി​ലു​ണ്ടാ​യ വോ​ട്ടു​ചോ​ർ​ച്ച​യും ച​ർ​ച്ച​യാ​വും.

പി​ണ​റാ​യി വി​ജ​യ​ൻ, എം.​വി.​ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ക​ണ്ണൂ​ർ വി​ശാ​ല​സ​മി​തി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും അ​റി​വോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കെ.​കെ. രാ​ഗേ​ഷ് നി​ല​പാ​ടെ​ടു​ത്ത​ത്.

അ​തി​നാ​ൽ ജി​ല്ല സെ​ക്ര​ട്ട​റി​ക്കു​നേ​രെ​യു​ണ്ടാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് എ​ന്തു​മ​റു​പ​ടി​യു​ണ്ടാ​കു​മെ​ന്ന​തും പ്ര​ധാ​ന​മാ​ണ്. സം​സ്ഥാ​ന സെ​​ക്ര​ട്ടേ​റി​യ​റ്റം​ഗ​മാ​യ പി. ​ജ​യ​രാ​ജ​ൻ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും വി​ശാ​ല​സ​മി​തി​യി​ൽ നി​ർ​ണാ​യ​ക​മാ​ണ്. വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളും വി​ശാ​ല​സ​മി​തി​യോ​ടെ തീ​രു​മാ​ന​മാ​വും.

Tags:    
News Summary - CPM Committee; Changes Likely In Kannur After Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.