പൊലീസുകാരെ ലക്ഷ്യം വെച്ച്പാക് താലിബാൻ

കറാച്ചി: കറാച്ചിയിൽ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ പാക് താലിബാന് സ്വാധീനമുള്ള ഭാഗങ്ങളിൽ സുരക്ഷ പഴുതടക്കാൻ ഓഡിറ്റുമായി അധികൃതർ. സമീപകാലത്ത് പൊലീസുകാരെ ലക്ഷ്യം വെച്ചാണ് പാക് താലിബാൻ ആക്രമണങ്ങൾ നടത്തുന്നത്. പാക് താലിബാനും സൈന്യവും നേരിട്ടുള്ള ഏറ്റുമുട്ടൽ ആവർത്തിക്കുകയാണ്.

വെള്ളിയാഴ്ച പൊലീസ് ആസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലിൽ കറാച്ചി പൊലീസ് മേധാവി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം പെഷാവർ നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള പള്ളിയിൽ ചാവേർ ആക്രമണത്തിൽ 101 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും പൊലീസുകാരായിരുന്നു. പൊലീസിനെ ലക്ഷ്യമാക്കിയാണ് സമീപകാലത്തെ ആക്രമണങ്ങൾ. കഴിഞ്ഞ ഡിസംബറിൽ ഖൈബർ പക്തൂൺക്വയിലെ പൊലീസ് സ്റ്റേഷൻ പാക് താലിബാൻ കൈയടക്കി കൊടും കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.

പ്രത്യേക സൈനിക നീക്കത്തിലൂടെ 33 തീവ്രവാദികളെയും കൊലപ്പെടുത്തിയാണ് ബന്ദികളാക്കിയ പൊലീസുകാരെ മോചിപ്പിച്ചത്. ഇതിന് ശേഷം പാക് താലിബാൻ പൊലീസുകാരെ പ്രത്യേകം ലക്ഷ്യം വെക്കുന്നുണ്ട്.

Tags:    
News Summary - Pakistan Taliban warn of more attacks against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.