Posted On
date_range Updated On
date_range പത്മശ്രീ വിവാദം: മന്ത്രി ബാലൻ പരസ്യമായി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പത്മശ്രീ വിവാദത്തിൽ മന്ത്രി എ.കെ. ബാലനെതിരെ കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവൽ ഓറം. പത്മശ്രീ ജേതാവ് ലക്ഷ്മികുട്ടി അമ്മക്കെതിരായ പരാമർശത്തിൽ മന്ത്രി ബാലൻ പരസ്യമായി മാപ്പു പറയണമെന്ന് ജുവൽ ഓറം ആവശ്യപ്പെട്ടു.
വിവാദ പരാമർശത്തിലൂടെ മന്ത്രി ബാലൻ ലക്ഷ്മികുട്ടി അമ്മയെ അപമാനിച്ചിരിക്കുകയാണ്. ഇത് അപലപനീയമാണ്. പരമ്പരാഗത വൈദ്യത്തിലുള്ള മികവിനാണ് ലക്ഷ്മികുട്ടി അമ്മക്ക് പുരസ്കാരം നൽകിയത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്ത്രീക്ക് പത്മശ്രീ ലഭിച്ചതിൽ അഭിമാനിക്കുകയാണ് വേണ്ടിയിരുന്നതെന്നും ജുവൽ ഒാറം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.