തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ കുറ്റപ്പെടുത്തി. കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നല്‍കുന്നതിനനുസരിച്ച് കേരളത്തിന് പണം നല്‍കിയിട്ടുണ്ട്. എത്ര നെല്ല് സംഭരിച്ചു, എത്ര വിതരണം ചെയ്തു എന്ന കണക്ക് നല്കിയാല് ആ പണം കേന്ദ്രം നല്‍കും. കേരളം കണക്ക് നല്‍കുന്നില്ല. ഇതോടെ ദുരിതത്തിലായത് കര്‍ഷകരാണ്. കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കേന്ദ്ര പദ്ധതികളോടും സംസ്ഥാനത്തിന് വിമുഖതയാണ്.
കാര്‍ഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കൃഷി വികാസ് യോജന വഴി ഫണ്ട് ലഭ്യമായിട്ടും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും കേരളം സമർപ്പിച്ചിട്ടില്ല. സഹകരണ ബാങ്കുകളിൽ ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവരുന്നത്. അഴിമതിയില്‍ സി.പി.എമ്മും കോണ്‍ഗ്രസും ലീഗും പരസ്പരം സഹായിക്കുകയാണ്. ജനങ്ങളുടെ പണവും സ്വര്‍ണവും തിരികെ ലഭിക്കാൻ ഇ.ഡി അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുകയാണ് വേണ്ടത്-മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.