ഏഴു മാസത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ചത് 80,000 പുതിയ സംരംഭങ്ങളെന്ന് പി. രാജീവ്

കൊച്ചി : സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി ഏഴ് മാസം പിന്നിടുമ്പോൾ തന്നെ 80,000 പുതിയ സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി പി. രാജീവ്. എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംഘടിപ്പിച്ച നിയുക്തി 2022 മെഗാ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ പ്രതിവർഷം ശരാശരി 10,000 സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിരുന്നത്. പുതിയ പദ്ധതി വഴി 5000 കോടിയുടെ തദേശീയ നിക്ഷേപവും 1.80 ലക്ഷം തൊഴിലവസരങ്ങളുമാണ് ഇതിനോടകം ഉണ്ടായത്.

രാജ്യത്ത് പി.എസ്.സി വഴി ഏറ്റവുമധികം നിയമനം നടത്തിയത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം.ആറര വർഷത്തിനിടെ രണ്ട് ലക്ഷം പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ആഗസ്റ്റിൽ മാത്രം യു.പി.എസ്.സിയെക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശേരി സെന്റ് പോൾസ് കോളജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. കേരള പി.എസ്.സി അംഗം പി.എച്ച് മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.

News Summary - P. Rajiv said that 80,000 new enterprises were started in the state in seven months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.