വടകരയിൽ കോൺഗ്രസ്​-ബി.ജെ.പി അന്തർധാര ഉണ്ടായിരുന്നുവെന്ന്​ സി.പി.എം

വടകരയിലെ ഇടതുപക്ഷത്തിന്‍റെ പരാജയ കാരണം കോൺഗ്രസ്​ -ബി.ജെ.പി അന്തർധാരയെന്ന് സി.പി.എം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി. മോഹനൻ. ഈ അന്തർധാര ഉണ്ടായിരുന്ന എല്ലായിടത്തും ബി.ജെ.പിക്ക്​ വോട്ടു കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ്​ പരാജയപ്പെട്ട മണ്ഡലങ്ങളിലെ സ്​ഥിതി പരിശോധിക്കുമെന്നും പി. മോഹനൻ പറഞ്ഞു. കോഴിക്കോട്​ ജില്ലയിൽ എൽ.ഡി.എഫ്​ മിന്നുന്ന പ്രകടനമാണ്​ കാഴ്ചവെച്ചതെങ്കിലും വടകരയിലെ തോൽവി സി.പി.എമ്മിന്​ തലവേദന സൃഷ്​ടിക്കുന്നതാണ്​.

യു.ഡി.എഫ്​ പിന്തുണയോടെ മത്സരിച്ച ആർ.എം.പി.ഐ സ്​ഥാനാർഥി കെ.കെ രമയാണ്​ വടകരയിൽ വിജയിച്ചത്​. സി.പി.എം വിട്ടതിന്​ ശേഷം സി.പി.എം പ്രവർത്തർ കൊന്നുകളഞ്ഞ ടി.പി ചന്ദ്രശേഖരിന്‍റെ ഭാര്യയാണ്​ കെ.കെ. രമ. രമയുടെ വിജയവും നിയമസഭയിലെ സാന്നിധ്യവും സി.പി.എമ്മിന്​ രാഷ്​ട്രീയമായ തിരിച്ചടിയാണ്​ എന്നതിനാൽ ആ വിജയം തടയാൻ പാർട്ടി പരമാവധി ശ്രമിച്ചതായിരുന്നു.

കോഴിക്കോട്​ ജില്ലയിലെ സി.പി.എമ്മിന്‍റെ മിന്നുന്ന വിജയത്തിന്​ മുകളിൽ വടകരയിലെ പരാജയം കരിനിഴൽ വീഴ്​ത്തുന്ന സാഹചര്യത്തിൽ കൂടിയാണ്​ പി. മോഹനന്‍റെ പ്രതികരണം. 

Tags:    
News Summary - p mohana comments on vadakara failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.