പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മറൈന്‍ ഡ്രൈവിന് സമീപത്ത് കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം
കൊച്ചി: കൊച്ചി കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മറൈന്‍ ഡ്രൈവിന് സമീപത്തായിരുന്നു മൃതദേഹം കണ്ടത്. പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ തലയിൽ മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം. പൊക്കിള്‍കൊടിയോട് കൂടിയ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മറൈന്‍ ഡ്രൈവിന് സമീപത്ത് കൂടി നടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ശരീരം കരയില്‍ എത്തിച്ചത്. പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.