കൃ​ഷ്​​ണ​ദാ​സി​െൻറ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ തെ​ളി​വി​ല്ല –സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസി​െൻറ മുൻകൂർ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി.  ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ഇയാളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ഇടിമുറികൾക്ക് പിന്നിൽ കൃഷ്ണദാസാണെന്ന് തെളിഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്ന് ഒാർമിപ്പിക്കുകയും ചെയ്തു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാനും സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും കൃഷ്ണദാസി‍​െൻറ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. കോളജ് വൈസ് പ്രിൻസിപ്പൽ, പി.ആർ.ഒ എന്നിവരുടെ മൊ‍ഴിയിലൂടെ സംഭവത്തിൽ കൃഷ്ണദാസി​െൻറ പങ്ക് വ്യക്തമാണെന്ന് സർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ മുകുൾ രോഹത്ഗി ചൂണ്ടിക്കാണിച്ചു. പൊലീസ് നൽകിയ റിപ്പോർട്ടിലും സ്ഥാപനത്തി‍​െൻറ ഉടമയെന്ന രീതിയിൽ ജിഷ്ണുവിനെതിരെ കൃഷ്ണദാസ് നടത്തിയ നീക്കങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും ഇത് പരിഗണിച്ച് മുൻകൂർ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നും രോഹത്ഗി ആവശ്യപ്പെട്ടു. 

സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ തടയാൻ കോടതി അടിയന്തരമായി ഇടപെടണമെന്നായിരുന്നു ജിഷ്ണുവി​െൻറ അമ്മ മഹിജക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാജു രാമചന്ദ്ര​െൻറ പ്രധാന വാദം. ഇടിമുറികൾ തടയണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ ഇടിമുറികള്‍ക്ക് പിന്നിൽ കൃഷ്ണദാസാണെന്ന് തെളിഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നായിരുന്നു കോടതി പരാമര്‍ശം. 

എന്നാൽ കൃഷ്ണദാസി​െൻറ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കൃഷ്ണദാസ് സ്ഥാപനത്തി​െൻറ ഉടമസ്ഥനാണെന്നതുകൊണ്ട് പങ്കുണ്ടെന്ന് ഊഹിക്കാനാവില്ലെന്ന് കോടതി തുടർന്നു. അേതസമയം കൂടുതൽ സാക്ഷിമൊ‍ഴികളുടെ വിശദാംശങ്ങളിലേക്കും റിപ്പോര്‍ട്ടുകളിലേക്കും കടക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് രണ്ട് ഹരജികളും തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.   കൃഷ്ണദാസി​െൻറ ജാമ്യം റദ്ദാക്കാനുള്ള ഹരജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പൊലീസ് കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. 

Tags:    
News Summary - p krishnadas get bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.