മുഖ്യമന്ത്രിയുടെ വീട് സന്ദർശനം: കോൺഗ്രസ് നേതാക്കൾ സഹകരിച്ചില്ലെന്ന് പി. കരുണാകരൻ

കാസർകോട്: പെരിയയിലെ അക്രമ സംഭവങ്ങളിൽ അഞ്ചു കോടി രൂപയുടെ നഷ്ടമെന്ന് സി.പി.എം നേതാവ് പി. കരുണാകരൻ എം.പി. കൊല്ലപ്പ െട്ടവരുടെ വീടുകളിൽ പോകാൻ മുഖ്യമന്ത്രി തയാറായിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കൾ സഹകരിച്ചില്ലെന്നും പി. കരുണാകരൻ ആരോപിച്ചു.

ഇരട്ട കൊലപാതകത്തെ സി.പി.എം ശക്തമായി അപലപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ പാർട്ടിയുടെ സമീപനം മുഖ്യമന്ത്രി പൊതുവേദിയിൽ വെച്ച് വ്യക്തമാക്കിയിരുന്നു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും പി. കരുണാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - p karunakaran periya issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.