മട്ടന്നൂര്‍: സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജെൻറ മകന്‍ ആശിഷ് രാജ് ശുചിമുറിസേവനം ആവശ്യപ്പെട്ട് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ചതായി ആരോപണം. എന്നാല്‍, പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷും പരാതി നല്‍കി.
രാവിലെ എട്ടരക്ക് ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങിയ ആശിഷ് രാജും കൂട്ടുകാരും ശുചിമുറിയില്‍ പോകണമെന്ന ആവശ്യവുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയെത്ര. ബസില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ ശുചിമുറി അനുവദിക്കാനാവില്ലെന്നും ബസ്സ്റ്റാൻഡില്‍ നഗരസഭയുടെ പൊതുശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നും സ്റ്റേഷെൻറ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇതു കൂട്ടാക്കാതെ ആശിഷ് ബഹളംവെക്കുകയും തട്ടിക്കയറുകയും ചെയ്തുവെന്നാണ് പൊലീസിെൻറ ആരോപണം.
എന്നാല്‍ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ജനറല്‍ ഡ്യൂട്ടിയില്‍ ഉണ്ടായ എ.എസ്.ഐ മനോജിനെതിരെ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ച് എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്ക് റിപ്പോര്‍ട്ട് നല്‍കി. ഇരിട്ടി ഡിവൈ.എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി.
സി.പി.എം നേതാവിെൻറ മകനെതിരെ കേസെടുക്കണം
മട്ടന്നൂര്‍: സി.പി.എം നേതാവിെൻറ മകന്‍ പൊലീസ് സ്‌റ്റേഷന്‍ കംഫര്‍ട്ട് സ്‌റ്റേഷനാക്കാന്‍ നോക്കിയത് അപഹാസ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി. പൊലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് ഇയാൾക്കെതിരെ കേസെടുക്കണം. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ പൊതു ശുചിമുറി ഉള്ളതിനുപുറമെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട സൗകര്യമുള്ള പാര്‍ട്ടി ഓഫിസും ഉണ്ടായിരിക്കെ പൊലീസ് സ്‌റ്റേഷനിലെ ശുചിമുറി തന്നെ ഉപയോഗിക്കണമെന്നു വാശികാണിച്ചത് നേതാവിെൻറ മകന്‍ എന്ന അഹങ്കാരം കൊണ്ടാണെന്ന് നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.