Posted On
date_range Updated On
date_range കോവിഡ് മുക്തനായി ജയരാജൻ ആശുപത്രി വിട്ടു
കണ്ണൂർ: കോവിഡ് മുക്തനായി സി.പി.എം നേതാവ് പി ജയരാജൻ ആശുപത്രി വിട്ടു. ഫേസ്ബുക്കിലൂടെ പി. ജയരാജൻ തന്െയാണ് ഈ വിവരം അറിയിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്. പരിയാരത്തെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ് അതിവേഗം രോഗമുക്തി നേടി ആശുപത്രി വിടാനായത്. തന്റെ ചികിത്സയിലും ആരോഗ്യത്തിലും അതീവതാത്പര്യമെടുത്ത മുഖ്യമന്ത്രിയോടും ആരോഗ്യവകുപ്പ് അധികൃതരോടും നന്ദി അറിയിക്കുന്നതായി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.