തി​രു​വ​ന​ന്ത​പു​രം: റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി​യെ വെ​ഞ്ഞാ​റ​മൂ​ട് എ​സ്.​ഐ​യും പൊ​ലീ​സു​കാ​രും ചേ​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. 2023 ഫെ​ബ്രു​വ​രി 22ന്​ ​വെ​ഞ്ഞാ​റ​മൂ​ട് തൈ​ക്കാ​ട്ടാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ആ​റാ​ഴ്ച​ക്കു​ള്ളി​ൽ തു​ക ന​ൽ​ക​ണം. അ​തി​നു​ശേ​ഷം എ​സ്.​ഐ.​യി​ൽ നി​ന്നും 1,60,000 രൂ​പ​യും നാ​ലു​പൊ​ലീ​സു​കാ​രി​ൽ നി​ന്നും 10,000 രൂ​പ വീ​ത​വും നി​യ​മാ​നു​സൃ​തം തി​രി​ച്ചു​പി​ടി​ക്കാം. ആ​റാ​ഴ്ച​ക്കു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ എ​ട്ട്​ ശ​ത​മാ​നം പ​ലി​ശ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മൂ​ന്നു​മാ​സ​ത്തി​ന​കം ക​മീ​ഷ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

20 വ​യ​സ്​ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​യെ പൊ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​ഴി സ​മ്മ​തി​ച്ചി​ട്ടും എ​സ്.​ഐ.​ക്ക്​ താ​ക്കീ​തെ​ന്ന സാ​മാ​ന്യം ല​ഘു​വാ​യ ശി​ക്ഷ മാ​ത്രം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ​തി​ൽ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​ശ്ച​ര്യം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്.​ഐ​ക്കും വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച നാ​ലു​പൊ​ലീ​സു​കാ​ർ​ക്കു​മെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ഉ​ചി​ത​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും നി​യ​മാ​നു​സൃ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ ഇ​ട​തു കൈ​യി​ലും നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്തും വ​ല​തു​തോ​ളി​ലും പ​രി​ക്കേ​റ്റു. ഇ​ട​തു ചെ​വി​യി​ൽ ര​ക്തം ഉ​ണ​ങ്ങി കി​ട​പ്പു​ണ്ട്. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ത​ന്റെ അ​ന്ത​സി​നെ ചോ​ദ്യം ചെ​യ്ത വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് എ​സ്.​ഐ ക​മീ​ഷ​നി​ൽ മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ ക​ലു​ങ്കി​ൽ ഇ​രു​ന്ന സ​മ​യം പൊ​ലീ​സു​കാ​രെ ക​ണ്ട് ഓ​ടാ​ത്ത​തു കൊ​ണ്ടാ​ണ് ത​ന്നെ ജീ​പ്പി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യ​തെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു.

ത​ന്‍റെ കൈ​യ്യി​ൽ വി​ല​ങ്ങ്​ വെ​ച്ചെ​ന്നും വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ക​മീ​ഷ​നും സ​ർ​ക്കാ​റും എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​സ്.​ഐ യു​ടെ​യും പൊ​ലീ​സു​കാ​രു​ടെ​യും ഭാ​ഗ​ത്ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മു​ണ്ടാ​യ​താ​യി ക​മീ​ഷ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​രാ​ണി ചെ​മ്പ​ക​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ് വി​ദ്യാ​ർ​ഥി.

Tags:    
News Summary - Kerala Human Rights Commission Orders ₹2 Lakh Compensation for Student Custodial Torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.