പി. ധനേഷ് കുമാര്‍ ഐ.എഫ്.എസ്
നിലമ്പൂര്‍: പി. ധനേഷ് കുമാര്‍ ഐ.എഫ്.എസ് നിലമ്പൂര്‍ നോര്‍ത്ത് ഡി.ഫ്.ഒ ആയി ചുമതലയേറ്റു. മുട്ടില്‍ മരംമുറി കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ധനേഷിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെനിന്നാണ് നിലമ്പൂരിലേക്ക് മാറ്റി നിയമിക്കുന്നത്. നെല്ലിയാമ്പതി, മാനന്തവാടി, മറയൂര്‍, ചാലക്കുടി, അട്ടപ്പാടി എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
2006ല്‍ മികച്ച വനപാലകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വര്‍ണമെഡൽ, ദേശീയ കടുവ സംരക്ഷണ സേനയുടെ പുരസ്‌കാരം, 2011ല്‍ സര്‍ക്കാറിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി, 2012ല്‍ സാങ്ച്വറി ഏഷ്യാ പുരസ്‌കാരം, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഐ.എഫ്.എസ് ലഭിച്ചത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ് പി. ധനേഷ് കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.