ആഗ്രഹിച്ചതു കിട്ടാതെ വരുേമ്പാഴുള്ള അമർഷത്തെയാണ് കൊതിക്കെറു വെന്ന് പറയുന്നത്. ഇത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് പറയാനാവില്ല. ഒന്നുകിൽ ‘കിട്ടാത്ത മുന്തിരിങ്ങ പുളിക്കും’എന്നു പറയുംപോലെ, ആഗ്രഹി ച്ച വസ്തുവിനെ അവഗണിക്കാം. അതല്ലെങ്കിൽ അതിനുത്തരവാദികളായവ രെ ചീത്തപറയാം. ഇത്തരത്തിൽ പി.സി. ചാക്കോക്ക് കാത്തിരുന്നു കിട്ടിയ അവ സരമായിരുന്നു രാഹുലിെൻറ വയനാട് വരവ്.
തെരഞ്ഞെടുപ്പ് ചർച്ചകൾ ഏറെ മുമ്പ് തന്നെ തുടങ്ങിയെങ്കിലും അതിലൊന്നും ‘പി.സി. ചാേക്കാ’ എന്ന് പേരുണ്ടായിരുന്നില്ല. മാധ്യമങ്ങൾപോലും അത്ര ‘മൈൻഡ്’ചെയ്തില്ല. അതോടെയാണ് ‘ഇത്തവണ താൻ മത്സരത്തിനില്ല’ എന്ന് പതിവ് നമ്പർ പുറത്തെടുത്തത്. കഴിഞ്ഞ തവണത്തെ തന്ത്രം ഇപ്പോഴും ചെലവാകുമെന്നാണ് പാവം കരുതിയത്. എന്നാൽ, ഇതുകേട്ടതോടെ,‘അല്ലേൽ ഇങ്ങേരെ ആരു പരിഗണിച്ചു’ എന്നു പറഞ്ഞ് ഉൗറിച്ചിരിക്കുകയായിരുന്നു കോൺഗ്രസ് ത്രിമൂർത്തികൾ. പ്രവർത്തക സമിതി ക്ഷണിതാവെന്നൊക്കെ പറഞ്ഞുവന്നാൽ എന്തു ചെയ്യുമെന്ന് കരുതിയിരുന്ന അവർക്ക് ശല്യം ഒഴിഞ്ഞല്ലോ എന്ന ആശ്വാസവുമായി.
പണിപാളിയെന്ന് മനസ്സിലായതോടെ, ‘മോരുണ്ടെങ്കിൽ ഉണ്ണാം’എന്നമട്ടിൽ തന്നെ ഒറ്റപ്പേരുകാരനാക്കിയാൽ നിൽക്കാമെന്നായി. കഴിഞ്ഞ തവണ, ചാലക്കുടിയിൽ മാനം മര്യാദക്ക് ജീവിച്ചുപോന്ന കെ.പി. ധനപാലനെ തൃശൂരേക്ക് ഒാടിച്ചിട്ട് അവിടം കൈയേറി മത്സരിക്കുകയായിരുന്നു ചാക്കോ. ഫലം വന്നപ്പോൾ രണ്ടിടത്തും പൊട്ടി. ഇൗ മുൻ അനുഭവം ഉണ്ടായിരുന്നതിനാൽ പുതിയ ഇനവും ഏറ്റില്ല. ചാലക്കുടിയിലെയും തൃശൂരിലെയുമൊക്കെ, മതിലുകളിൽ െബന്നിയും പ്രതാപനും ഒക്കെ ഇരുന്ന് ചിരിക്കുന്നത് കണ്ടതോടെ ഡൽഹിയിലേക്ക് വണ്ടികയറുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.
അങ്ങനെ, ഇരിക്കുേമ്പാഴാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വാർത്ത വന്നതും ആരാദ്യം പറയുമെന്ന വാശിയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ മത്സരിച്ചതും. ഇത് തന്നെ അവസരമെന്നു കരുതി പിറ്റേന്ന് തന്നെ അതിൽക്കേറി പിടിച്ചു. രാഹുൽ തന്നോടൊന്നും പറഞ്ഞിട്ടില്ല, അതിനാൽ വാർത്ത ശരിയാവാനിടയില്ല എന്ന മട്ടിലായിരുന്നു പ്രതികരണം.
സ്ഥാനാർഥി നിർണയം വീതംവെപ്പായിരുന്നുവെന്നും ഗ്രൂപ് താൽപര്യത്തിനപ്പുറം േനതാക്കൾക്ക് മറ്റൊന്നുമില്ലെന്നുമുള്ള വാർത്തസമ്മേളനത്തിലെ മർമം ഒടുവിലാണ് പുറത്തുവന്നത്.ഇപ്പറച്ചിൽ കേട്ടാൽ ഇക്കണ്ട കാലമൊക്കെ ഇദ്ദേഹം മത്സരിച്ചത് കേരളത്തിലല്ലെന്ന് തോന്നും. ഗ്രൂപ്പില്ലെന്ന് പറഞ്ഞതിന് സാക്ഷാൽ കരുണാകരനോട് വേണമെങ്കിൽ ഗ്രൂപ് വിേട്ടാളാൻ ഇൗ ചാക്കോ തന്നെ പറഞ്ഞതും ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.