Posted On
date_range Updated On
date_range വിളിച്ചിട്ട് വന്നില്ല, വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ച് ഉടമ
തൊടുപുഴ: വിളിച്ചിട്ട് വന്നില്ല എന്ന കാരണത്താൽ വളർത്തുനായയെ ഉടമ ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിച്ചു. ഇടുക്കി തൊടുപുഴയിലാണ് നായക്ക് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
നായയെ വെട്ടിപ്പരിക്കേൽപ്പിച്ച ഇയാൾ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാർ വിവരം റെസക്യൂ സംഘത്തെ വിവരമറിയിക്കുകയുമായിരുന്നു. ഷൈജു തോമസ് മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് നായയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് നായയുടെ ഉടമക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.