ന്യൂഡൽഹി: കർണാടകയിൽ നിന്നുള്ള പാർലമെൻറ് അംഗം ശോഭ കരന്ദ്ലാജെയുടെ ശമ്പള അക്ക ൗണ്ടിൽ നിന്ന് 15.62 ലക്ഷം രൂപ സൈബർ കുറ്റവാളികൾ കവർന്നതായി പരാതി. ഇതുസംബന്ധിച്ച് അവ ർ നോർത്ത് അവന്യൂ പൊലീസിൽ പരാതി നൽകി. പണം പിൻവലിച്ചതായ സന്ദേശമൊന്നും ലഭിച്ചിരു ന്നില്ല. പാസ്ബുക്കിൽ ഇടപാടുകൾ ക്രമവത്കരിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിച്ചത് അറിയുന്നതെന്നും അവർ പരാതിയിൽ വ്യക്തമാക്കി.
അക്കൗണ്ട് ഹാക്ക്ചെയ്ത ശേഷം നിരവധി തവണകളായാണ് പണം പിൻവലിച്ചതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ചെറിയ സംഖ്യ പിൻവലിച്ചാൽപോലും ഫോണിലേക്ക് സന്ദേശം വരാറുണ്ടെങ്കിലും 15 ലക്ഷം രൂപ പിൻവലിച്ചിട്ടും ഒരു സന്ദേശംപോലും വന്നില്ലെന്ന് എം.പി പറഞ്ഞു.
ഉടുപ്പി ചിക്മംഗലൂർ മണ്ഡലത്തെയാണ് കരന്ദ്ലാജെ പ്രതിനിധാനം ചെയ്യുന്നത്. സംഭവത്തിൽ കേസെടുത്തുവെന്നും വിശദ അന്വേഷണത്തിന് സൈബർ സെല്ലിന് കൈമാറിയെന്നും നോർത്ത് അവന്യു പൊലീസ് അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്നാണോ പണം തട്ടിയതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ നവംബർ 22ന് രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മലികിെൻറ അക്കൗണ്ടിൽനിന്ന് 1.38 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.