Posted On
date_range Updated On
date_range ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ െഎസൊലേഷൻ വാർഡിൽനിന്ന് യുവാവ് മുങ്ങി
ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലുള്ള 32കാരൻ ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് മുങ്ങി. ഇക്കഴിഞ്ഞ 11ന് രാത്രിയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഴനിയിൽ നിന്ന് ലോറിയുടെ മുകളിൽ പത്തിരിപ്പാലയിലെത്തിയതായിരുന്നു.
നാട്ടുകാർ വാഹനം നിർത്തിച്ച് പിടികൂടി ആരോഗ്യവകുപ്പിന് കൈമാറിയതായിരുന്നു. സ്രവം ശനിയാഴ്ച പരിശോധനക്ക് അയച്ചിരുന്നു. ഇതിനിടയിലാണ് പുലർച്ച അപ്രത്യക്ഷനായത്.
കൊച്ചി സ്വദേശിയാണെന്നും പേര് സിദ്ദീഖെന്നുമാണ് ആശുപത്രിയിൽ നൽകിയ വിവരം. നൽകിയ മൊബൈൽ ഫോൺ നമ്പർ തെറ്റാണെന്ന് കണ്ടെത്തി.
പേരുവിവരങ്ങൾ സംബന്ധിച്ചും ആരോഗ്യവകുപ്പിന് സംശയമുണ്ട്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഹൃദ്രോഗിക്ക് അര മണിക്കൂർ കൂടുമ്പോൾ പരിശോധന നടത്തേണ്ടിയിരുന്നതിനാൽ വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാൾക്ക് മനോവൈകല്യമുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പും പൊലീസും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.