Posted On
date_range Updated On
date_range ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു
കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളി കഴുത്തിന് കുത്തേറ്റ് മരിച്ചു. തമിഴ്നാട് മാർത ്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. ചെത്ത്കടവ് എക്സൈസ് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 7.15 നാണ് സംഭവം.
തൊട്ടടുത്ത പ്രദേശമായ ശിവഗിരിയിലെ സുരാസു എന്ന് വിളിക്കുന്നയാളാണ് കത്തി കൊണ്ട് കുത്തിയതെന്നാണ് റിപ്പോർട്ട്. പ്രതിക്ക് വേണ്ടി കുന്ദമംഗലം പൊലീസ് തിരച്ചിൽ ആരംഭിച്ചു. മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.