നെടുമ്പാശ്ശേരി: ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് കുറ്റകൃത്യങ്ങളിൽ പ ്രതികളായ ഇതര സംസ്ഥാനക്കാരിലേറെയും എറണാകുളം ജില്ലയിൽനിന്നുള്ളവർ. 2018ൽ സംസ്ഥാനത ്ത് വിവിധ കേസുകളിൽ 810 ഇതര സംസ്ഥാനക്കാരാണ് ഉൾപ്പെട്ടത്. ഇതിൽ 548 പേരും എറണാകുളം ജില്ലയിൽനിന്നുള്ളവരായിരുന്നു. അതുപോലെ 2019 സെപ്റ്റംബർ വരെയുള്ള വിവിധ കേസുകളിലായി 797 ഇതര സംസ്ഥാനക്കാരാണ് പ്രതികളായത്. ഇതിൽ 411 പേരും എറണാകുളം ജില്ലയിൽനിന്നുള്ളവരാണ്.
ആവാസ് രജിസ്േട്രഷൻ വഴി ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒന്നര ലക്ഷത്തോളം പേരുടെ മാത്രം വിവരമാണ് ജില്ലയിൽ കൃത്യമായി ലഭ്യമായുള്ളൂ. പല ഇതര സംസ്ഥാനക്കാരും വിവിധ ജില്ലകളിൽ മാറി മാറി ജോലി ചെയ്യുന്നതുകൊണ്ടാണ് വിവരം കൃത്യമായി ലഭ്യമാകാത്തത്.വെൺമണിയിലെ ദമ്പതികളെ കവർച്ചക്കിടെ കൊലപ്പെടുത്തിയ കേസിൽ ജില്ലയിൽ തങ്ങുന്ന ബംഗ്ലാദേശികളെ കണ്ടെത്തുന്നതിന് മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.