പള്ളിത്തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ക്രൈസ്തവസഭാ മേലധ്യക്ഷന്മാർ

കൊച്ചി: ഒാർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ. ലത്തീൻ കത്തോലിക്ക ബിഷപ്പ് ഡോ. എം. സൂസൈപാക്യം, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർത്തോമ സഭാ മേജർ ആർച്ച് ബിഷപ്പ് ജോസഫ് മാർത്തോമാ മെത്രാപോലീത്ത, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ, സി.എസ്.ഐ മധ്യകേരളാ ബിഷപ്പ് തോമസ് കെ. ഉമ്മൻ എന്നിവരാണ് മധ്യസ്ഥ ശ്രമം മുന്നോട്ടു വെച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ കത്ത് അയച്ചു.

സഭാതർക്കം ദുഃഖകരമായ സംഭവമാണ്. ശവസംസ്കാരം, പള്ളി പ്രവേശനം എന്നിവ ഉൾപ്പെടെ വിഷയങ്ങളിലെ തർക്കങ്ങൾ ക്രൈസ്തവ സമൂഹത്തിന് വേദന ഉണ്ടാക്കുന്നു. സഭാ തർക്കം പരിഹരികരിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്തു. കത്തിനോട് ഒാർത്തഡോക്സ് സഭാ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Orthodox-Yakobaya Sabha Issues Christian Sabha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.