യുട്യൂബിലൂടെ സ്വഭാവഹത്യ: വൈദികനെതിരെ വീട്ടമ്മയുടെ പരാതി 

പത്തനംതിട്ട: വൈദികരുടെ ലൈംഗിക പീഡനത്തിനിരയായ വീട്ടമ്മയെ യു ട്യൂബ്​ വിഡിയോയിലൂടെ അപമാനിച്ച കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസി​​നെതിരെ പരാതി.  വൈദികൻ സ്വഭാവഹത്യക്ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മ പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘം യുവതിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. 

വീട്ടമ്മക്ക്​ സ്വഭാവദൂഷ്യമുണ്ടെന്നും താൻ ഒളിവിലല്ലെന്നും തുടങ്ങിയ കാര്യങ്ങളാണ് ​ഫാ. എബ്രഹാം വർഗീസ് വിഡിയോയിലൂടെ പറയുന്നത്​. എബ്രഹാം വർഗീസ്​ തന്നെ നേരിട്ട്​ പറയുന്ന രീതിയിലാണ്​ വിഡിയോ ചിത്രീകരിച്ചിരുന്നത്​.  ഒരു മാസമായി ഒാർത്തഡോക്​സ്​ ​ൈവദികരുമായി ബന്ധപ്പെട്ട അപവാദങ്ങളെ സംബന്ധിച്ച വിശദീകരണമാണ്​ ഇവിടെ നൽകുന്നത്​ എന്നു പറഞ്ഞാണ്​ പോസ്​റ്റ്​ തുടങ്ങുന്നത്​. ഇൗ പെൺകുട്ടിക്ക്​ 13 വയസ്സുള്ളപ്പോൾ താൻ കേരളം വിട്ടുപോയതാണ്​. പെൺകുട്ടി ആരോപിക്കുന്ന 16 വയസ്സിൽ കോട്ടയം സെമിനാരിയിൽ രണ്ടാം വർഷ വൈദിക വിദ്യാർഥിയാണ്​.

പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളിൽ വൈദികൻ ഒളിവിലാണ്​ എന്നും മറ്റുമുള്ള തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും ഫാ. എബ്രഹാം വർഗീസ് പറഞ്ഞു​. തുടർന്നാണ്​ ​വീട്ടമ്മക്ക്​ സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തിയത്​. വിവാദമായതോടെ യുട്യൂബിൽ അപ്​ലോഡ്​ ചെയ്​ത വിഡിയോ പിൻവലിച്ചു.

Tags:    
News Summary - Orthodox Sabha Rape Case: Women File Complaint against Priest -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.