ന്യൂഡൽഹി: കുമ്പസാരത്തിെൻറ പേരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികർക്കെതിരായ അന്വേഷണത്തിെൻറ തല്‍സ്ഥിതി വിവരങ്ങള്‍ ആഗസ്റ്റ് ആറിനകം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതുവരെ ഫാ. എബ്രഹാം വര്‍ഗീസിനെയും ഫാ. ജെയ്സ് കെ. ജോര്‍ജിനെയും അറസ്റ്റ് ചെയ്യുന്നത് ജസ്റ്റിസുമാരായ എ.കെ. സി ക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിലക്കി.
കേസിലെ മറ്റു പ്രതികൾക്ക് ഹൈകോടതി ജാമ്യം നൽകിയതിനാൽ ഇരുവർക്കും നൽകണമെന്ന വാദത്തെ സംസ്ഥാന സർക്കാർ എതിർത്തു. മറ്റു പ്രതികൾ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചതെന്നും മുൻകൂർ ജാമ്യാപേക്ഷയെ ആ തരത്തിൽ കാണരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. വൈദികരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരുതെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചു.
ഇതേതുടർന്നാണ് അന്വേഷണത്തിെൻറ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായ ഫാദർ എബ്രഹാം വർഗീസ്, നാലാം പ്രതിയായ ജോസ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 19ന് അടച്ചിട്ട മുറിയിലാണ് സുപ്രീംകോടതി കേട്ടിരുന്നത്. പ്രതികളുടെ കുടുംബ പശ്ചാത്തലം പരിഗണിച്ച് രഹസ്യമായി വാദം കേൾക്കണമെന്ന വൈദികരുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.