Posted On
date_range Updated On
date_range ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി. എം കോയ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട്: ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി. എം കോയ മാസ്റ്റർ (75) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ടോടെ ആയിരുന്നു അന്ത്യം. കിണാശ്ശേരി സ്വദേശിയാണ്.
മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊക്കുന്ന് കോന്തനാരി ജുമാ മസ്ജിദിൽ നടക്കും. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.