തിരുവനന്തപുരം: ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഭരണ-പ്രതിപക്ഷ സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. ഏപ്രിൽ 28ന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നിവര്‍ പണിമുടക്കിന് നോട്ടീസ് നല്‍കി.
കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫും സമരത്തിന് ആഹ്വാനം ചെയ്തു. എ.ഐ.ടി.യു.സി ഡ്യൂട്ടി ബഹിഷ്‌കരിക്കാനും ശമ്പളമുടക്കം തുടര്‍ന്നാല്‍ സമരം ചെയ്യാനുമായിരുന്നു തീരുമാനം. ഏപ്രിൽ 14നും ശമ്പളം നൽകാത്ത സാഹചര്യത്തിലാണ് ഏപ്രിൽ 28ന് 24 മണിക്കൂർ പണിമുടക്ക് എ.ഐ.ടി.യു.സി തീരുമാനിച്ചത്.
മന്ത്രി ആന്റണി രാജുവിനും മാനേജ്‌മെന്റിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് സി.ഐ.ടി.യു യൂനിയന്‍ കഴിഞ്ഞദിവസം പണിമുടക്ക് തിരുമാനം അറിയിച്ചത്. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ലംഘിച്ചതായി സി.ഐ.ടി.യു ആരോപിച്ചു.
വിഷു, ഈസ്റ്റര്‍ തുടങ്ങി വിശേഷദിവസങ്ങളായിട്ടും ശമ്പളം നല്‍കാത്തതില്‍ ജീവനക്കാര്‍ കടുത്ത അതൃപ്തിയിലാണ്. ഇതാണ് ഇടതു സംഘടനകളെ വരെ സമരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. 28 മുതല്‍ അനിശ്ചിതകാല സമരത്തിനാണ് ബി.എം.എസ് ആഹ്വാനം ചെയ്തിട്ടുള്ളത്.
സര്‍ക്കാര്‍ ധനസഹായത്തിലാണ് രണ്ടുവര്‍ഷത്തിലേറെയായി കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കുന്നത്. ശമ്പളം പരിഷ്‌കരിച്ചതോടെ മാസം 97 കോടി രൂപ ശമ്പളത്തിനായി വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.