തിരുവനന്തപുരം: സംസ്ഥാനത്തെ ഒാർഡിനറി ബസ് യാത്രാ നിരക്ക് ഇരട്ടിയാക്കണമെന്ന് ഗതാഗതവകുപ്പിെൻറ ശിപാർശ. സാമൂഹിക അകലവും നിയന്ത്രണങ്ങളും പാലിച്ച് സർവിസ് നടത്തുേമ്പാഴുള്ള നഷ്ടം പരിഹരിക്കാൻ നിരക്ക് 100 ശതമാനവും വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ഗതാഗതവകുപ്പിെൻറ വിലയിരുത്തൽ.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൊതുഗതാഗതത്തിന് ഇളവ് ലഭിച്ചാൽതന്നെ ജില്ലകൾക്കകത്തുള്ള ഒാർഡിനറി സർവിസുകൾക്ക് മാത്രമേ സർവിസ് അനുമതിയുണ്ടാകൂ. ഇൗ സാഹചര്യത്തിലാണ് ഒാർഡിനറിയുടെ നിരക്ക് ഇരട്ടിയാക്കണമെന്ന് ഗതാഗതവകുപ്പ് ശിപാർശ ചെയ്തത്. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കുക. രണ്ടുപേർക്കുള്ള സീറ്റിൽ ഒരാൾ എന്ന നിലയിലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുവരെ ഇരട്ടി നിരക്ക് ഇൗടാക്കണമെന്നാണ് ഗതാഗതവകുപ്പ് ആവശ്യപ്പെടുന്നത്.
എട്ടുരൂപയാണ് നിലവിൽ ഒാർഡിനറിയിൽ മിനിമം നിരക്ക്. ശിപാർശ പ്രകാരം അത് ഇരട്ടിയാകും. എന്നാൽ, മിനിമം ഇരട്ടിയാക്കാതെ ഇളവ് വരുത്തണമെന്ന ആവശ്യവും ഗതാഗതവകുപ്പ് ഉന്നയിച്ചിട്ടുണ്ട്. കിലോമീറ്ററിന് 60.35 പൈസ ലഭിക്കുംവിധത്തിൽ നിരക്ക് വർധിപ്പിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. നിയന്ത്രണങ്ങൾ പാലിച്ച് സർവിസ് നടത്തിയാൽ കിലോമീറ്ററിൽ 11.65 പൈസ നഷ്ടം സഹിക്കേണ്ടിവരും. ഇൗ സാഹചര്യത്തിൽ ആരെയും ആശ്രയിക്കാതെയും സർക്കാർ സഹായം തേടാതെയും സർവിസ് നടത്താൻ കിലോമീറ്ററിന് 60.35 പൈസ ലഭിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. ഇക്കാര്യം ഗതാഗതവകുപ്പ് അംഗീകരിച്ചില്ല. ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവിസുകൾക്ക് ഇപ്പോൾ യാത്രാനുമതി ലഭിക്കാൻ ഇടയില്ല. അതിനാലാണ് ഒാർഡിനറി നിരക്ക് മാത്രം നിശ്ചയിക്കാനുള്ള നീക്കം.
ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെടുേമ്പാഴും വിദ്യാർഥികളുടെ കൺസഷൻ യാത്രാ വിഷയത്തിൽ ഗതാഗതവകുപ്പ് കൃത്യമായ ശിപാർശയോ അഭിപ്രായമോ സമർപ്പിക്കാതെ മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടു. പി.ടി.എ മുൻകൈയിൽ ബസ് വാടകക്കെടുത്ത് വിദ്യാർഥികൾക്കായി പ്രത്യേക സർവിസ് ഏർപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.