മലപ്പുറം: അംഗൻവാടി ജീവനക്കാരുടെ മുടങ്ങിയ ശമ്പളവിഹിതം ഉടൻ നൽകാൻ ഉത്തരവ്. വിവിധ കാരണങ്ങളാൽ ഫെബ്രുവരിയിലെ ശമ്പളം മുഴുവനായും വിതരണം ചെയ്തിരുന്നില്ല.
സംസ്ഥാന-തദ്ദേശ വകുപ്പുകളുടെ വിഹിതം നൽകിയെങ്കിലും കേന്ദ്രം അനുവദിച്ച വിഹിതം കൈമാറാത്തതാണ് ഭാഗികമായി മുടങ്ങാൻ കാരണമായത്. ശമ്പള വിതരണത്തിന് ധനവകുപ്പിൽ നിന്ന് തുക അനുവദിച്ച് വിനിയോഗത്തിനുള്ള അനുമതിക്ക് കാത്തിരിക്കുകയായിരുന്നു. ഇതിനായി വനിത ശിശുവികസന വകുപ്പ് ധനവകുപ്പിനെ സമീപിച്ചെങ്കിലും തീരുമാനമാകാതിരുന്നതിനാലാണ് ശമ്പള വിതരണം തടസ്സപ്പെട്ടതെന്നായിരുന്നു വിവരം.
ജീവനക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി 'മാധ്യമം' കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു. ജീവനക്കാരും ജനപ്രതിനിധികളും കടുത്ത പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. ഇതോടെയാണ് മുടങ്ങിയ ശമ്പളം ഉടൻ നൽകാൻ തുക അനുവദിച്ചത്. ബുധനാഴ്ചയാണ് വനിത ശിശുവികസന ഡയറക്ടറേറ്റിൽ നിന്ന് ഓണറേറിയം തുക അനുവദിച്ചതായി ഉത്തരവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.