ജീ​വ​ന​ക്കാ​ര​ന്‍റെ ഗ്രാ​റ്റ്വി​റ്റി​ക്ക് തു​ല്യ​മാ​യ ബാ​ങ്ക്​ ആ​സ്തി ജ​പ്തി​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

കൊ​ല്ലം: മു​ൻ ജീ​വ​ന​ക്കാ​ര​െൻറ ഗ്രാ​റ്റ്വി​റ്റി​യും അ​തിന്‍റെ 10 ശ​ത​മാ​നം പ​ലി​ശ​ക്കും തു​ല്യ​മാ​യി ബാ​ങ്കിന്‍റെ ആ​സ്തി ജ​പ്തി ചെ​യ്യാ​ൻ ലേ​ബ​ർ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ന​ട​ക്ക​ൽ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രെ​യാ​ണ് ജി​ല്ല ജോ. ​ലേ​ബ​ർ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്.

ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​ന് ഗ്രാ​റ്റ്വി​റ്റി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​ൻ ജി​ല്ല ജോ. ​ലേ​ബ​ർ ക​മീ​ഷ​ണ​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​റ്റ്വി​റ്റി തു​ക​യും കൂ​ടാ​തെ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​ന് 10​ ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​കാ​ൻ ക​മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു. ബാ​ങ്ക് ഈ ​ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

ഹൈ​കോ​ട​തി ഈ ​ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​തെ​ല്ലെ​ന്നും എ​തി​ർ ക​ക്ഷി​യാ​യ മു​ൻ ജീ​വ​ന​ക്കാ​ര​ന് ഗ്രാ​റ്റ്വി​റ്റി​യും പ​ലി​ശ​യും ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ഈ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഗ്രാ​റ്റ്വി​റ്റി തു​ക​ക്കും പ​ലി​ശ​ക്കും തു​ല്യ​മാ​യ ബാ​ങ്കിെൻറ ആ​സ്തി ജ​പ്തി ചെ​യ്യാ​ൻ ന​ട​പ​ടി​യാ​യ​ത്.

Tags:    
News Summary - Order to confiscate bank property equivalent to employee's gratuity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.