ന്യൂഡൽഹി: കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിപ്രകാരം നൽകിയ കാർഷിക വായ്പകൾ എഴുതിത്തള്ളുമോ എന്ന ചോദ്യത്തിന് മുന്നിൽ അമർഷവും പ്രതിഷേധവും പ്രകടമാക്കി മന്ത്രി. ഒടുവിൽ ചോദ്യത്തിന് മറുപടി പറഞ്ഞത് സ്പീക്കർ. ലോക്സഭയിൽ എൻ.സി.പിയിലെ സുപ്രിയ സുലെയാണ് ചോദ്യം ഉന്നയിച്ചത്.
ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കിസാൻ ക്രഡിറ്റ് കാർഡിന്റെ പ്രയോജനം കർഷകർക്കു പുറമെ മീൻപിടിത്തക്കാർക്കും ക്ഷീരകർഷകർക്കും ലഭ്യമാക്കിയതെന്നായിരുന്നു ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയുടെ മറുപടി. ചോദിച്ചതിനല്ല മന്ത്രി മറുപടി പറയുന്നതെന്ന് സുപ്രിയയും മറ്റു ചില അംഗങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി ചൊടിച്ചു. കർഷകരുടെ പേരിൽ അധരവ്യായാമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതോടെ പ്രതിഷേധം മുറുകി. സ്പീക്കർ ഓം ബിർല ഇടപെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.