കന്‍റോൺമെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ

'പ്രതിപക്ഷ നേതാവ് എവിടെ... അവനെ കൊല്ലും...'; ആക്രോശവുമായി ഡി.വൈ.എഫ്.ഐക്കാര്‍ വസതിയിൽ അതിക്രമിച്ച് കയറിയെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്

തിരുവനന്തപുരം: കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് വി.ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ അക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്റോണ്‍മെന്റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. മാരാകായുധങ്ങളുമായി കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഉച്ചക്ക് 12:20ന് ആയുധങ്ങളുമായി മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ അതിക്രമിച്ച് കയറി. 'പ്രതിപക്ഷ നേതാവ് എവിടെ... അവനെ കൊല്ലും...' എന്ന് ആക്രോശിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടു പേര്‍ പൊലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാര്‍ തടഞ്ഞുവച്ചു.

സിറ്റി പൊലീസ് കമീഷണറെയും മ്യൂസിയം പൊലീസിനെയും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വിവരമറിച്ചു. തുടര്‍ന്ന് പുറത്ത് നിന്ന് കൂടുതല്‍ പൊലീസ് എത്തിയ ശേഷം കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ നിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടു പോയെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Opposition leader's office says DYFIs raided residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.