ഹൈകോടതി പരാമർശം നീക്കിയാൽ മന്ത്രി വിശുദ്ധയാകില്ല -ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈകോടതി പരാമർശം നീക്കിയത് കൊണ്ട് മന്ത്രി വിശുദ്ധയാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ബാലാവകാശ കമീഷൻ അംഗത്തിന്‍റെ നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന കോടതിയുടെ വിധി നിലനിൽക്കുന്നു. മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ബാലാവകാശ കമീഷൻ നിയമനത്തിന്​ രണ്ടാം വിജ്​ഞാപനം പുറപ്പെടുവിച്ച കാര്യത്തിൽ സെലക്​ഷൻ കമ്മിറ്റി ചെയർപേഴ്​സൻ കൂടിയായിരുന്ന മന്ത്രിയു​െട ഇടപെടൽ ആത്​മാർഥതയില്ലാത്തതാണെന്ന് ഹൈകോടതി സിംഗിൾ ബെഞ്ച്​ പരാമർശിച്ചിരുന്നു. അപേക്ഷ ക്ഷണിക്കുന്നതി​​​ന്‍റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്​ മന്ത്രി കുറിപ്പിറക്കിയതിന്‍റെ കാരണം വ്യക്​തമ​െല്ലന്നും സത്യസന്ധമായല്ല മന്ത്രി തീരുമാനമെടുത്തതെന്നു വേണം കരുതാനെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

ഇത്​ നിലനിൽക്കുന്നതല്ലെന്ന്​ നിരീക്ഷിച്ചാണ്​ സി.പി.എം വയനാട്​ ജില്ല കമ്മിറ്റി അംഗം ടി.ബി. സുരേഷടക്കം രണ്ടു​പേരുടെ നിയമനം സിംഗിൾ ബെഞ്ച്​ റദ്ദാക്കിയത്​. തുടർന്ന് മന്ത്രിക്കെതിരെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സംസ്ഥാന സർക്കാർ അപ്പീൽ ഹരജി സമർപ്പിച്ചു. പിന്നീട് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഹൈകോടതി സിംഗിൾ ബെഞ്ച്​ നടത്തിയ പരാമർശം ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി.

Tags:    
News Summary - Opposition Leader Ramesh Chennithala Attack to Health Minister KK Shylaja in Child Rights Commission issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.