തിരുവനന്തപുരം: ‘ഓപറേഷന് വനരക്ഷ’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കരാറുകാരിൽ നിന്ന് വൻതുക കൈപ്പറ്റിയതായി കണ്ടെത്തിയ രണ്ട് റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്പെൻഷൻ.
പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഇ. സിബി, വളളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ കെ. നായർ എന്നിവരെയാണ് അന്വേഷണവിധേയമായി വനം മേധാവി സസ്പെന്റ് ചെയ്തത്.
വിവിധ നിർമാണ പ്രവർത്തികൾക്കായി കരാർ ഏറ്റെടുത്ത കരാറുകാരിൽ നിന്ന് അരുൺ കെ. നായർ തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് 72,80,000 രൂപ സ്വീകരിച്ചതായി കണ്ടെത്തി. കൂടാതെ, ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം 1,36,500 രൂപ ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും നൽകി.
തേക്കടി റേഞ്ച് ഓഫീസർ കെ.ഇ. സിബിയുടെ വാട്സാപ്പ് പരിശോധിച്ചതിൽ ഇതേ കരാറുകാരൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 31,08,500 രൂപ നിക്ഷേപിച്ചതായും ബോധ്യപ്പെട്ടു. കൂടാതെ, ഇദ്ദേഹം മറ്റ് രണ്ട് കരാറുകാരിൽ നിന്ന് നേരിട്ടും ഇടനിലക്കാർ വഴിയും യു.പി.ഐ മഖേനയും 1,95,000 രൂപ കൈപ്പറ്റിയതായും കണ്ടെത്തി.
കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.